
എനിക്ക് വേണ്ടി അവൾ ഒറ്റക്ക് പോരാടി, ജ,യി,ലിൽ എന്നെ കാണാൻ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു ! തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആ വാക്കുകൾ !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തിയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ഈ കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്. ‘ജന കോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ഒരൊറ്റ വാചകം തന്നെ ധാരാളമാണ് ജന ലക്ഷങ്ങൾ അദ്ദേഹത്തെ എന്നും ഓർത്തിരിക്കാൻ, ബിസിനെസ്സ് കാരൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ നമ്മെ വിട്ട് യാത്രയായിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം എന്നന്നേക്കുമായി വിടവാങ്ങി.
ഇപ്പോഴതാ മുമ്പൊരിക്കൽ അദ്ദേഹം തന്റെ ജീവിത പ്രതിസന്ധികളെ കുറിച്ചും താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇപ്പോൾ ഓരോ മലയാളിയുടെ ഹൃദയത്തിലും ഒരു നോവായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആ പരസ്യ വാചകം പോലെ തന്നെ വിശ്വസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. എന്നാല്‍ കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന് അദ്ദേഹം അകത്തായി. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പുറത്തിറക്കാനായി ഏറെ ശ്രമിച്ചുവെങ്കിലും പിന്നേയും വന്ന തിരിച്ചടികള്‍ പ്രതികൂലമായി മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ജയിലിൽ കിടന്ന നാളുകളിൽ ആകെ ഒരു ആശ്വാസം ഫോൺ വിളിക്കാൻ കഴിയുമല്ലോ എന്നതാണ്. പതിനഞ്ച് മിനിറ്റായിരുന്നു അനുവദിക്കുന്ന സമയം. വിളിക്കുമ്പോൾ കൂടുതലും അവരുടെ വിഷമങ്ങൾ ആയിരുന്നു പറയുന്നത്. എന്റെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്റെ ഭാര്യ ഇന്ദു ഒരാളാണ്. എന്റെ ഇന്ദുവിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് എന്നെ നിലനിർത്തിയത്. പെട്ടെന്ന് ഒരു ദിവസം ദുബായി പോ,ലീ,സ് സ്റ്റേഷനിൽ നിന്നും ഒരു വിളി വന്നു അങ്ങോട്ട് വരണം എന്ന് പറഞ്ഞായിരുന്നു അത്. പക്ഷെ അറസ്റ്റ് ചെയ്യാനാണ് എന്ന് അവർ പറഞ്ഞിരുന്നില്ല.
ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തിയത്. കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍. ജയില്‍ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. രാത്രികളില്‍ ഉറങ്ങാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ ആശ്വസിപ്പിക്കുമായിരുന്നു. എന്നെ അങ്ങനെ കാര്യമായി ആരും തന്നെ ജയിലിൽ കാണാൻ വന്നിരുന്നില്ല. എന്നാൽ അങ്ങനെ ആരെങ്കിലുമൊക്കെ സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് ഞാൻ പലപ്പോഴും മോഹിച്ചിട്ടുണ്ട്.
കാരണം പുറത്തെ സൂര്യ പ്രകാശഴും വെയിലും ചൂടുമൊക്കെ അങ്ങനെയെങ്കിലും കാണാമല്ലോ എന്നായിരുന്നു, അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക എന്നാണ് അദ്ദേഹം പറഞ്ഞത്. മക്കളൊക്കെ അവരവരുടെ കാര്യം നോക്കിത്തുടങ്ങിയവരാണ്. ഇനി അവരെയൊന്നും ഞാന്‍ നോക്കില്ല. എനിക്ക് വിശ്വസിക്കാൻ കഴിയാതെ പോയത് എന്റെ വിഷമഘട്ടത്തിൽ മകന്റെ മുങ്ങൽ ആയിരുന്നു എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ദുവിനൊപ്പമായി കഴിയാനാണ് ഇനി തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply