
എല്ലാ ഭാഗ്യങ്ങളും എല്ലാവർക്കും ഒരുമിച്ച് കിട്ടില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ! പക്ഷെ മമ്മൂട്ടിയുടെ കാര്യത്തിൽ അത് തെറ്റാണെന്ന് തെളിഞ്ഞു ! രാമു പടിക്കൽ പറയുന്നു !
മലയാളികളുടെ അഭിമാനമാണ് മമ്മൂക്ക, തന്റെ എഴുപത്തി ഒന്നാം വയസിലും അദ്ദേഹം ഏതൊരു യുവതാരത്തിന്റെയും ചുറുചുറുക്കോടെയും ആവേശത്തോടെയും ഇന്നും സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. കഴിഞ്ഞ 50 കൊല്ലമായി മമ്മൂക്ക സിനിമ ലോകത്ത് ഉണ്ട്, മികച്ചതും അല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ കാഴ്ചവെച്ചു. കൂടാതെ സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കയ്യും കണക്കുമില്ല. ഫാമിലി മാനായ മലയാളത്തിലെ നടന്മാരിൽ ഒരാൾ മമ്മൂട്ടിയാണ്. വിഷമം വരുമ്പോൾ ഓടിചെന്ന് കാണാൻ പറ്റുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്ന് സംവിധായകനും നടനുമായ ജോണി ആന്റണി അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്.
അഭിനയം പോലെ തന്നെ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ് ഫോട്ടോഗ്രഫിയും, കൂടാതെ സ്വന്തമായി ഡ്രൈവ് ചെയ്യുക എന്നതും ഇഷ്ട വിനോദമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടൻ രാമു പടിക്കൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിരവധി സിനിമകളിൽ വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് രാമു പടിക്കൽ. മമ്മൂട്ടി എല്ലാംകൊണ്ടും ഭാഗ്യവാനായ വ്യക്തിയാണ് എന്നാണ് രാമു പടിക്കൽ പറഞ്ഞത്.
വളരെ സാധാരണ രീതിയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയർ അവിടുന്ന് പതുക്കെ വളർന്ന് തുടങ്ങി ഇന്ന് ഇത്രയധികം ഉയരത്തിൽ എത്തിയിട്ടും മ,മ്മൂ,ക്കയുട ഗ്രാഫ് ഒരു തട്ട് പോലും താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയർന്ന് തന്നെയാണ് പോകുന്നത്. അദ്ദേഹം വളരെ ഭാഗ്യം ചെയ്ത ആളാണ്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യൽ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും, സമ്പത്തിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.

നമ്മുടെ മെഗാസ്റ്റാർ ആയ മമ്മൂക്കയുമായി താരതമ്യപ്പെടുത്താവുന്ന ഒരു നടൻ ഇന്നേ വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും വളരെ നല്ല നിലയിൽ എത്തി. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുൽഖറും. ഇന്ന് ദുൽഖറിന്റെ അച്ഛൻ എന്ന നിലയിൽ പോളുക പല ഇടത്തും അദ്ദേഹം അറിയപെടുന്നുണ്ട്. അതുപോലെ മകളാണെങ്കിലും എല്ലാകൊണ്ടും ഉയർന്ന് നിൽക്കുന്ന ഒരാളാണ്. പണ്ടുള്ളവർ പറയാറുണ്ട് എല്ലാവർക്കും എല്ലാ ഭാഗ്യങ്ങളും ഒരുമിച്ച് കിട്ടില്ലെന്ന്.’
പക്ഷെ ആ പറയുന്നതിൽ ഒരു സ,ത്യ,വുമില്ലെന്നാണ് എനിക്കിപ്പോൾ തോന്നുന്നു, ദൈവം എല്ലാം നൽകി അനുഗ്രഹിക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലും ഉണ്ട്, അതിൽ ഒരാളിന് മമ്മൂക്ക. ഒന്നുകിൽ വിദ്യഭ്യാസമുള്ളിടത്ത് കല നിൽക്കില്ല. കലയുള്ളിടത്ത് പണം നിൽക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ മമ്മൂക്കയുടെ കാര്യത്തിൽ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ഈ പ്രായത്തിലും ശരീരം സംരക്ഷിക്കുന്നത് കാണുമ്പോൾ എന്റെ വീട്ടുള്ളവർ പോലും എന്നെ പുച്ഛത്തോടെയാണ് നോക്കുന്നത് എന്നും രാമു പടിക്കൽ പറയുന്നു.
Leave a Reply