
ഒരു തലമുറയിലെ ആവേശം, ദുരൂഹത നിറഞ്ഞ ജീവിതം ! മൂന്ന് പേരെ വീട്ടിൽ ജോലിക്ക് എടുത്തതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു ! റാണിപത്മിനിയുടെ ജീവിതം !
മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് നടി റാണി പത്മിനി. 1980 കളിൽ അവർ ഒരു തലമുറയുടെ ഹരമായിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്നു റാണി പത്മിനി. ഗ്ലാമറസ് വേഷങ്ങളിൽ അവർ നന്നായി ശ്രദ്ധിക്കപ്പെട്ടു. സംഘർഷം എന്ന പി ജി വിശ്വംഭരൻ ചിത്രത്തിലൂടെ അവർ സിനിമയിലേക്ക് കടന്നു. ആ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച് വയ്ക്കുകയും ശേഷം പുറത്തിറങ്ങിയ ശരം, ബന്ധനം കിളികൊഞ്ചൽ എന്നീ ചിത്രങ്ങളിലൂടെ മുൻനിരയിലെത്തുകയും ചെയ്തു., മദ്രാസിലെ അന്ന നഗറിൽ ചൗദ്രിയുടേയും ഇന്ദിരകുമാരിയുടേയും മകളായി ജനിച്ചു. മാതാപിതാക്കൾക്ക് അവൾ ഏകമകളായിരുന്നു.
വളരെ നിഗൂഢത നിറഞ്ഞൊരു ജീവിതമായിരുന്നു ഇവരുടേത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വളരെ ദാ,രു,ണ,മായി അവർ മ,ര,ണ,പ്പെടുന്നത്. ഇപ്പോഴും നടിയുടെമായി ബന്ധപ്പെട്ട് പല ദുരൂഹതകളും നിറഞ്ഞു നിൽക്കുന്നു. തുടക്കത്തിൽ അവർ മികച്ച സിനിമകളുടെ ഭാഗമായിരുന്നു എങ്കിലും പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.
ശേഷം ബോളിവുഡിലേക്ക് പോയ താരം അവിടെ വേണ്ടവിധം തിളങ്ങാൻ കഴിയാഞ്ഞത് കൊണ്ട് തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. ശേഷമാണ് അവർ മദ്രാസിലെ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്ക്കെടുത്ത് താമസമാക്കിയതാണ്. അവിടെ അവരെ പക്ഷെ കാത്തിരുന്നത് വലിയ ദു,ര,ന്തം തന്നെയായിരുന്നു. ആ ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു.

എന്നാൽ ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് ആ അമ്മയും മകളും അറിഞ്ഞിരുന്നില്ല. കാർ മോ,ഷ,ണ,ക്കേ,സി,ലുൾപ്പടെ ജ ,യി,ൽ ശി,ക്ഷ അനുഭവിച്ച ക്രി,മി,ന,ലാ,ണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളുമായിരുന്നു. ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊ,ല്ലാ,ൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.
എന്നാൽ ഈ വിവരം അറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ ഒരുപാട് പണം ഉണ്ടാകുമെന്ന് ഊഹിച്ചാണ് ഈ ക്രൂ,ര,ത അവർ പ്ലാൻ ചെയ്തത്. രാത്രിയിൽ റാണിയും അമ്മയും മ,ദ്യ,പി,ക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്ര,തി,കൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മ,ദ്യ,പി,ച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ ക,ത്തികൊണ്ട് തുരുതുരെ കു,ത്തി,വീ,ഴ്ത്തി. അമ്മയുടെ നി,ല,വി,ളി കേട്ട് ഓടിയെത്തിയ റാണിയെ അവർ അമ്മയുടെ മുന്നിൽ ഇട്ട് അ,തി,ക്രൂ,ര,മാ,യി ന,ശി,പ്പി,ച്ചു. അതിനു ശേഷം അതേ ക,ത്തി,കൊണ്ട് റാണിയുടെ ജീ,വ,ൻ പോ,കു,ന്നത് വരെ ശരീരമാസകലം കു,ത്തി. ശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. അമ്മയും മകളും കൊ,ല്ല,പ്പെ,ട്ട,തു പോലും പുറംലോകമറിഞ്ഞില്ല.
എന്നാൽ അഞ്ചു ദിവസങ്ങൾക്ക് ശേഷം നേരത്തെ വീട് വാങ്ങിക്കുന്ന കാര്യം നോക്കിയിരുന്ന ബ്രോക്കർ അവിടെ എത്തി ബെല്ലടിച്ചപ്പോൾ ആരും ഉണ്ടായിരുന്നില്ല, ശേഷം വീടിനകത്തുനിന്നും വലിയ ദുർഗന്ധം ഉണ്ടായിരുന്നു, പുറകുവശത്തെ വാതിൽ ചാരിയ നിലയിൽ ആയിരുന്നു, അതിലൂടെ അകത്ത് കടന്ന അദ്ദേഹം കണ്ടത് ഞെട്ടിക്കുന്ന കാഴച, പു,ഴു,വരിച്ച നിലയിൽ രണ്ടു ശ,വ,ങ്ങൾ. ഇറങ്ങിയോടിയ അദ്ദേഹം പോ,ലി,സി,നെ വിവരം അറിയിച്ചു, ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.
റാണിയുടെ മ,ര,ണ,മറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോ,ഡി,കൊണ്ടുപോകാൻ ആംബുലൻസ് എത്താതിരുന്നത് കൊണ്ട് ഒരു കാറിന്റെ ഡിക്കിയിലാണ് ആ ശ,വം കൊണ്ടുപോയത്, സീറ്റിൽ വെക്കാൻ പോലും ഡ്രൈവർ സമ്മതിച്ചില്ല, ശേഷം ഇവരുടെ ശ,വം ഏറ്റുവാങ്ങാൻ പോലും ആരും ഉണ്ടായിരുന്നില്ല, അവസാനം പൊതു ശ്മശാനത്തിൽ ദഹിപ്പിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.
Leave a Reply