‘ആദ്യരാത്രി ഞാൻ ക്ഷീണിച്ചില്ല’ ! ഞാന്‍ ഫുള്‍ ഓണായിരുന്നു ! ആ ഒരു കാര്യമാണ് കൂടുതൽ ആവേശരാക്കുന്നത് ! ദീപികയുമൊത്തുള്ള തന്റെ ആദ്യരാത്രിയെ കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ !

ലോക സിനിമ ആരാധിക്കുന്ന താരങ്ങളാണ് ബോളിവുഡ് താരങ്ങൾ, അവരുടെ ഓരോ വിശേഷങ്ങളും വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.  അത്തരത്തിൽ ഇന്ന് ബോളിവുഡിൽ തുടങ്ങി ഹോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ദീപിക പദുക്കോൺ. അതുപോലെ തന്നെ ഇന്ന് ബോളിവുഡിലെ യുവ താരനിരയിൽ തിളങ്ങി നിൽക്കുന്ന അഭിനേതാവ് രൺവീർ സിങ്. ഇവർ ഇരുവരുടെയും വിവാഹം 2018 ൽ ആയിരുന്നു. വളരെ അത്യാഡംബരമായി രാജകീയ രതിയിൽ നടന്ന വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ശേഷവും ഇരുവരും സിനിമ രംഗത്ത് വളരെ സജീവമാണ്. തന്റെ ഭാര്യയെ കുറിച്ച് പലപ്പോഴും പുകഴ്ത്തി പറഞ്ഞുകൊണ്ട് രൺവീർ എത്താറുണ്ട്. ആരാധകരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരാണ് രണ്‍വീറും ദീപികയും. ഇവര്‍ക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയെ അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തരാണ് ദീപികയും രണ്‍വീറും. എപ്പോഴും ശാന്തമായും പരിധി വിടാതെയുമാണ് ദീപിക പെരുമാറുകയും സംസാരിക്കുകയും ചെയ്യാറുള്ളത്. അതേസമയം രണ്‍വീര്‍ ആകട്ടെ ബോളിവുഡിലെ ഏറ്റവും എനര്‍ജെറ്റിക് ആയ വ്യക്തിയും.

അതുകൊണ്ട് തന്നെയാണ് ഇവരുടെ ഓരോ വിശേഷങ്ങളും ഇതാണ് ജനപ്രീതി നേടുന്നത്. ഇപ്പോഴിതാ എന്നത്തേയും പോലെ ഏവരെയും ഞെട്ടിച്ചുകൊണ്ട്  തങ്ങളുടെ വിവാഹത്തേക്കുറിച്ചും ആദ്യരാത്രിയേക്കുറിച്ചുമൊക്കെ രണ്‍വീര്‍ മനസ് തുറന്നിരിക്കുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയതായിരുന്നു രണ്‍വീര്‍. ആലിയ ഭട്ടിനൊപ്പമായിരുന്നു രണ്‍വീര്‍ കോഫി വിത്ത് കരണിലെത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. വന്‍താരനിര തന്നെ ഇത്തവണ കരണ്‍ ജോഹര്‍ അവതാരകനാകുന്ന ഷോയിലെത്തുന്നുണ്ട്.

പരിപാടിക്കിടെ കല്യാണവുമായി ബന്ധപ്പെട്ടൊരു മിത്ത് തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യരാത്രി എന്നായിരുന്നു ആലിയ നല്‍കിയ മറുപടി. ആദ്യരാത്രി എന്നൊന്നില്ലെന്നും, അന്നേ ദിവസം നമ്മൾ ക്ഷീണിതരായിരിക്കുമെന്നുമായിരുന്നും ആലിയ പറയുമ്പോൾ ആലിയയെ തിരുത്തികൊണ്ട് രൺവീറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. തങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നില്ലെന്നും രണ്‍വീര്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഫുള്‍ ഓണായിരുന്നു. വാനിറ്റി വാനില്‍ വച്ചും ബന്ധപ്പെട്ടു. ഇതിലൊരു റിസ്‌കുണ്ടായിരുന്നു. അതാണ് കൂടുതല്‍ ആവേശകരമാക്കുന്നത്. എനിക്ക് വ്യത്യസ്തമായ തരത്തിലുള്ള ലൈംഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേ ലിസ്റ്റുമുണ്ട്. പാഷനേറ്റ്, ലവിംഗ്, പിന്നെ ഡേര്‍ട്ടി സെക്‌സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേ ലിസ്റ്റുണ്ട്” എന്നാണ് രണ്‍വീര്‍ പറയുന്നത്. വിവാഹ ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം തങ്ങള്‍ ക്ഷീണിതരായിരുന്നില്ലെന്നും രണ്‍വീര്‍ പറയുന്നു. നടന്റെ ഈ വാക്കുകൾ ഇപ്പോൾ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ്. നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *