
ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ കൂടിയാണ് കടന്ന് വന്നത് ! പക്ഷെ ഓരോ പ്രശ്നവും എന്നെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുകയാണ് ചെയ്തത് ! സ്വന്തം റീത്തൂസ് പറയുന്നു !
സമൂഹ മാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർക്ക് വളരെ പരിചിതയായ ഒരാളിന് റീത്തൂസ്. നമ്മൾക്കിടയിലുള്ള ഒരാൾ സാധാരക്കാരുടെ ജീവിത മുഹൂർത്തങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ നമ്മളിൽ പലരും വളരെ കൗതകരമായി തോയ്ന്നിയിട്ടുണ്ടാകാം. റിയാലിറ്റി റീൽസ് ഓഫ് റീത്തൂസ് എന്നാണ് ഏവരും ഈ റീൽസിനെ വിളിക്കുന്നത്. ടിക് ടോക് വിഡിയോകൾക്ക് ശേഷം യുട്യൂബിലേക്ക് കടന്ന റീത്തു ഇന്ന് യൂ കെയിൽ നഴ്സായി ജോലി നോക്കുകയാണ്, തനറെ ജീവിതത്തെ കുറിച്ച് റീത്തുതന്നെ പറയുകയാണ്, താരത്തിന്റെ വാക്കുകളിലേക്ക്.
റീത്തു എന്ന പേരിലാണ് കൂടുതൽ പേരും അറിയപ്പെടുന്നത് എങ്കിലും എന്റെ യഥാർഥ പേര് മീനു ഫ്രാൻസിസ് എന്നാണ്. മാമോദീസയിൽ തനിക്ക് ഇട്ട പേര് റീത്ത എന്നായിരുന്നു അത് പിന്നീട് സോഷ്യൽ മീഡിയയിൽ റീത്തുസ് എന്നാക്കി മാറ്റുകയായിരുന്നു. ഇന്ന് ഞാനൊരു നഴ്സാണ്. എന്റെ പാഷൻ നർസിങ്ങും അഭിനയവും ആണ്. സ്കൂൾ കാലഘട്ടം മുതൽ അഭിനയത്തോട് വലിയ ഇഷ്ടമാണ്. യൂത്ത് ഫെസ്റ്റിവലിൽ മോണോആക്ട് തുടങ്ങി എല്ലാ ഐറ്റംസിലും പങ്കെടുക്കാറുണ്ടായിരുന്നു.എന്നാൽ പഠിത്തത്തിൽ അത്ര പോരായിരുന്നു, എന്നാണ് റീത്തു സ്വയം പറയുന്നത്.
അമ്മാവന്റെ ഭാര്യ ഒരു നഴ്സായിരുന്നു. ആന്റിയുടെ ജീവിതമാണ് എന്നെ ത്തിന്റെ ജീവിതത്തിൽ കൂടുതൽ ഇൻസ്പയർ ചെയ്തത്. വളരെ ചെറുപ്പത്തിൽ തന്നെ എന്റെ കുഞ്ഞ് മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണ് എനിക്കും പുറത്തുപോകണം എന്നത്. അതിന് നല്ലതുപോലെ പഠിക്കണം എന്ന ചിന്ത മനസ്സിൽ കയറിക്കൂടി. ഏതൊരു സാധാരണ വീടുകളിലെ പോലെ എന്റെ കുട്ടികാലത്തും അല്ലാതെയും സാമ്പത്തികമായും പഠിത്തത്തിനും ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നമുക്ക് പഠിച്ചെങ്കിൽ മാത്രമേ സ്റ്റേബിൾ ആകാൻ കഴിയൂ എന്ന ഉറച്ച ബോധം എനിക്ക് ഉണ്ടായിരുന്നു.
ബുദ്ധിമുട്ടുകൾ നിറഞ്ഞ കുട്ടികാലം ആയതുകൊണ്ട് തന്നെ പൈസയുടെയും വിദ്യാഭ്യസത്തിന്റെ വില എനിക്ക് നന്നായി അറിയാമായിരുന്നു. മറ്റൊരാളുടെ വേദന നമ്മുക്ക് മനസിലാക്കാൻ കഴിയുന്നത് നമ്മളും അതേ വേദനയിലൂടെ കടന്നുവന്നതുകൊണ്ടാണ്. നാല് വർഷത്തെ നഴ്സിങ് ജീവിതം കൊണ്ടാണ് ഭാഷ കൂടുതൽ പഠിക്കാൻ സാധിച്ചത്. പുറത്തേക്കു പോകണമെന്ന ആഗ്രഹത്തിന് കൂടുതൽ കരുത്തേകിയതും അത് തന്നെയാണ്.ഒരുപാട് ഒരുപാട് മാനസിക സംഘര്ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷെ ഓരോ പ്രശ്നവും എന്നെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുകയാണ് ചെയ്തത്, എനിക്ക് കൂടുതൽ എനർജി നൽകി. ടിക് ടോക് ചെയ്യുന്നത് നഴ്സിങ് പഠനത്തിന്റെ അവസാന കാലഘട്ടത്തിലാണ്. ഒരു മാനസിക ഉല്ലാസം അത് മാത്രമായിരുന്നു എനിക്ക് അതിൽ നിന്നും കിട്ടിയത്.

അഭിനയം ഇഷ്ടമുള്ളത്കൊണ്ടാണ് ഒരു ലാഭവറും ഇല്ലാഞ്ഞിട്ടും അതിനു വേണ്ടി അന്ന് സമയം കളഞ്ഞത്. പക്ഷെ എന്റെ സ്വപ്നം ഐ ഇ എൽടി എസ് മാത്രമായിരുന്നു. അത് കിട്ടിയപ്പോൾ വര്ഷങ്ങളോളം ഞാൻ കണ്ട സ്വപ്നം സാക്ഷാത്കരിച്ചു എന്ന ഫീൽ ഉണ്ടാകുന്നത്. യൂ കെയിലേക്ക് പോകാനുള്ള പ്രോസസ്സിംഗ് തുടങ്ങുന്ന സമയത്താണ് ലോക്ക് ഡൗൺ വരുന്നത്. അങ്ങനെയാണ് ഒരു സുഹൃത്ത് പറഞ്ഞത് യുട്യൂബ് ചാനൽ തുടങ്ങാൻ, സത്യത്തിൽ ഇതിൽ നിന്നും വരുമാനം കിട്ടുമെന്ന് എനിക്ക് അറിയാത്ത കാര്യമായിരുന്നു. പിന്നെ അതിനെകുറിച്ച് കൂടുതൽ അറിഞ്ഞുതുടങ്ങിയപ്പോഴാണ് വീഡിയോ ചെയ്തുതുടങ്ങിയത്.
പക്ഷെ ഒരിക്കലൂം ഞാൻ പൈസ വിചാരിച്ചുകൊണ്ടല്ല വീഡിയോ ചെയ്യ്തത് അത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ചെയ്തുകൊണ്ടിരുന്നത്. ന്റെ കാര്യങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നതിനും അപ്പുറം ദൈവം എനിക്ക് തന്നിട്ടുണ്ട്. ഫിനാൻഷ്യലിയും മെന്റലിയും എന്നെ ഒരുപാട് പിന്തുണച്ചത് യൂ ട്യൂബാണ്. എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത്, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ നൂറു ശതമാനം കൊടുത്താൽ, ഒരിക്കലും നമുക്ക് പരാജപെടേണ്ടി വരില്ല എന്നാണ് എന്നും റീത്തൂസ് പറയുന്നു…
Leave a Reply