
വിവാഹത്തിൽ കാണിക്കുന്ന ആളും ആർഭാടങ്ങളിലും അല്ല കാര്യം ! അതിനുശേഷമുള്ള ജീവിതത്തിലാണ് ! രെജിസ്റ്റർ വിവാഹം ചെയ്ത് റെയ്ജന് രാജന് പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ റെയ്ജൻ രാജൻ. അടുത്തിടെയായി നടന്റെ പ്രണയ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് താൻ വിവാഹിതനായി എന്ന വാർത്തയാണ് നടൻ പങ്കുവെച്ചത്. മറ്റു താരങ്ങളുടെ വിവാഹങ്ങളുടെ ആഴ്ചകൾ മുമ്പ് തുടങ്ങുന്ന ബഹളങ്ങൾ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയായി മാറാറുണ്ട്.
സേവ് ദ ഡേറ്റ് മുതൽ പോസ്റ്റ് വെഡിങ് ഷൂട്ട് വരെ അത് നീളും. എന്നാൽ അത്തരക്കാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു സുപ്രഭാതത്തിൽ ഞാൻ വിവാഹിതനായി എന്ന കുറിപ്പോടെ തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് റെയ്ജൻ തന്റെ വിവാഹ വാർത്ത പുറം ലോകത്തെ അറിയിച്ചത്. താര വിവാഹങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒരു ആർഭാടങ്ങളും റെയ്ജന്റെ വിവാഹത്തിൽ ഇല്ലായിരുന്നു.
രെജിസ്റ്റർ വിവാഹമായിരുന്നു. ഒപ്പം വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹവും. അതുപോലെ തന്നെ ലളിതമായിരുന്നു വിവാഹ വേഷവും. വെള്ള ജുബ്ബയും മുണ്ടുമാണ് റെയ്ജന്റെ വേഷം. സെറ്റ് സാരിയില്‍ ആണ് വധു. അധികം അഭരങ്ങളും മേക്കപ്പും ഒന്നും ഇടാതെയാണ് വധു എത്തിയത്. ലുക്കില്‍ തന്നെ സിംപ്ലിസിറ്റിയുള്ള വിവാഹ ചിത്രം ഇതിനോടകം വൈറലായി. സെലിബ്രിറ്റികളടക്കം പലരും ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തി. ആഡംബരമായ വിവാഹത്തിലല്ല കാര്യം അതിനുശേഷമുള്ള ജീവിത്തിലാണ് എന്നാണ് റെയ്ജനും ഭാര്യ ആശയും പറയുന്നത്.

താൻ പ്രണയത്തിൽ ആണെന്ന വിവരം റെയ്ജൻ ഇടക്കെല്ലാം പറഞ്ഞിരുന്നു. വിവാഹം ഉടൻ ഉണ്ടാകുമെന്നും, റെയ്ജൻ പറഞ്ഞിരുന്നു. പക്ഷെ ഭാവി വധുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും റെയജന്‍ പുറത്ത് വിട്ടിരുന്നില്ല. അടുത്തിടെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ഷോപ്പിങ് നടത്തിയതിലൂടെയാണ് റെയ്ജന് വിവാഹിതനാകാന്‍ പോകുകയാണ് എന്ന വാര്‍ത്ത പുറത്ത് വന്നത്. ആശ എന്ന പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്യുന്നത് എന്ന് അന്നാണ് താരം വെളിപ്പെടുത്തിയത്.
അതുപോലെ ഇതിനുമുമ്പ് തനിക്ക് സീരിയസായ മൂന്ന് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നും അതെല്ലാം വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും നടന്നില്ല എന്നും ഇത് നാലാമത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയത് എന്നും റെയ്ജൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ആത്മസഖി എന്ന സീരിയലിലൂടെയാണ് റെയ്ജന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രിയപ്പെട്ടവള്‍, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷന്‍ ലോകത്തെ നായക സ്ഥാനം റെയ്ജന് ഉറപ്പിച്ചു. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും റെയ്ജന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാവന എന്ന സീരിയലിലാണ് നടന് അഭിനയിക്കുന്നത്.
Leave a Reply