
ദിലീപിനെ മനസിൽ നിന്ന് വെ,ട്ടാൻ സമയമായിട്ടില്ല ! ഇനി എല്ലായിടത്തും ചെന്ന് മുദ്രാവാക്യം വിളിക്കേണ്ട കാര്യമെനിക്കില്ല ! രഞ്ജിത്ത് പറയുന്നു !
ദിലീപ് വിഷയത്തിൽ നടൻ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തും വരുന്നുണ്ട്, ആ കൂട്ടത്തിൽ ഇപ്പോഴിതാ സംവിധയകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്. എന്നാൽ നേരെ മറിച്ച് അദ്ദേഹം കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചാൽ ദിലീപിനെ മനസ്സിൽ നിന്നും വെട്ടുമെന്നും രഞ്ജിത്ത് പറയുന്നു. അതുപോലെ തന്നെ നടി ആക്രമിക്കപെട്ട സംഭവത്തിനു ശേഷം തനിക്ക് കഴിയുന്ന രീതിയിലെല്ലാം ഓരോ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും രഞ്ജിത്ത് പറയുന്നു.
അതുപോലെ തന്നെ മറ്റൊരു കാര്യം നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നിന്നും നടി റിമ കല്ലിങ്കലും സംവിധായകന് ആഷിഖ് അബുവും വിട്ടുനിന്നതിനെക്കുറിച്ചും രഞ്ജിത് പറയുന്നുണ്ട്. അതിജീവിതയായ പെണ്കുട്ടിയോടൊപ്പമാണ് എന്ന് പറയാന്‍ എവിടെയും രഞ്ജിത്ത് തയ്യാറായില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നിന്നും നടി റിമ കല്ലിങ്കലും സംവിധായകന് ആഷിഖ് അബുവും എന്തോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

ഞാൻ ആ നടിയോടൊപ്പമാണ് എന്ന് എവിടെയും ചെന്ന് നിന്ന് മുദ്രാവാക്യം പറയേണ്ട കാര്യമില്ല, ഈ സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ ഞാൻ മുൻ കൈ എടുത്താണ് ഒരു പ്രതിഷേധ കൂട്ടായ്മ ഉണ്ടായതും ആദ്യത്തെ നീക്കമുണ്ടായതും. അമ്മ ഭാരവാഹികളായ മമ്മൂട്ടിയെയും ഇന്നസെന്റിനെയും വിളിച്ച് ഒരു പ്രതിഷേധയോഗം ചേരണമെന്ന് പറഞ്ഞത് ഞാനാണ്. ഒരു പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ എന്നാണ് അവർ ചോദിച്ചത്. പത്രക്കുറിപ്പ് കൊണ്ടുപോയി കീറിക്കളഞ്ഞാല്‍ മതി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പ്രതിഷേധയോഗം ചേരണമെന്ന് ഞാനാണ് പറഞ്ഞത്. രഞ്ജി പണിക്കരും താനും ചേർന്നാണ് എല്ലാവരേയും വിളിച്ചത്. ആ കുട്ടത്തിൽ ആദ്യം വിളിച്ചവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. എന്നാൽ അവർ വന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.
അതുപോലെ തന്നെ ദിലീപിനെ അപ്രതീക്ഷിതമായിട്ടാണ് ഫിയോക്കിൽ കണ്ടത്. സംഘടന ചെയർമാൻ ആണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിലും താൻ ആ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും സംവിധായകൻ പറയുന്നു.
Leave a Reply