
ആചാര ലംഘനം ഞാൻ സഹിക്കില്ല, പക്ഷെ സിനിമ കണ്ടു ! സമാജം സ്റ്റാർ ഉണ്ണി അണ്ണനെ കുറിച്ച് ഒരു സംശയം ! വീണ്ടും വിമർശിച്ച് രശ്മി നായർ !
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ചിത്രം സൂപ്പർ ഹിറ്റായി തിയറ്ററിൽ പ്രദർശനം തുടരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ അടുത്ത സൂപ്പർ ഹിറ്റാകും ചിത്രം എന്നാൽ ആരാധകരുടെ അഭിപ്രായം. വിഷ്ണു ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുമ്പോൾ സിനിമ കാഴ്ച അനുഭവമാക്കി മാറ്റുകയാണ്. ഓരോ ഫ്രെയിമും സിനിമയ്ക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട് രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മാളികപ്പുറത്തെ ജീവസ്സുറ്റതാക്കി മാറ്റി.
തുടക്കത്തിൽ തന്നെ ഈ ചിത്രത്തെ വിമർശിച്ച് നടിയും മോഡലുമായ രശ്മി ആർ നായർ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അത് ഇങ്ങനെ ആയിരുന്നു, മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് ഓർമിപ്പിച്ചത്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച് എന്നാണ് രസ്മി ആർ നായർ കുറിച്ചത്. ഇതിന് എന്നത്തേയും പോലെ രശ്മിയെ വിമർശിച്ച് നിരവധിപേർ എത്തിയിരുന്നു.

ശേഷം ഈ സിനിമ കണ്ടതിന് ശേഷം കഴിഞ്ഞ ദിവസം രശ്മി വീണ്ടും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അതിൽ പറയുന്നത് ഇങ്ങനെ, മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോ,ലീ,സുകാരനാണ് ഹീറോ. ഭക്തി ഫാന്റസിയിൽ വീട്ടുകാരറിയാതെ ശബരിമലയിൽ പോകാനിറങ്ങിയ രണ്ടു കുട്ടികളെ സംരക്ഷിക്കുന്ന ഒരു കേരളാ പോ,ലീ,സു,കാരൻ .
മറ്റു പല ഉദ്ദേശവുമായി ശബരിമലയ്ക്കു വരുന്ന അലവലാതികൾക്കൊക്കെ നല്ല ഇഡി കൊടുക്കുന്ന സീനൊക്കെ ഉണ്ട് . ഇരുമുടിക്കെട്ടും എടുത്തെറിഞ്ഞു ഹാൻസുമായി മലകയറിയ സുരയെ തൂക്കി ജീപ്പിൽ ഇട്ടു ഉണ്ട തീറ്റിച്ച, ശശികലയെ ഫോറസ്റ്റിന്റെ ജീപ്പിന്റെ ബാക്കിൽ എടുത്തിട്ട ഇടപ്പാളിലും നിലയ്ക്കലും ഒക്കെ സം,ഘി,കളുടെ ച,ന്തി അ,ടി,ച്ചു പൊളിച്ച അതേ കേരളാ പോലീസ് . ഇനി സമാജം സ്റ്റാർ ഉണ്ണിയണ്ണൻ ശരിക്കും സംഘികളെ ഊ,ക്കു,വാണോ… എന്നും രശ്മി ഫേസ്‌ബുക്കിൽ കുറിച്ചു.
രേഷ്മിയെ വിമർശിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്. നിന്നെ പോലെ ഉള്ളവരുടെ അഭിപ്രായം ഇവിടെ ആർക്കും കേൾക്കേണ്ട എന്നും തുടങ്ങുന്ന നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. അതിൽ ചിലതിന് രശ്മി മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.
Leave a Reply