
തുടര്‍ച്ചയായ പെർമിറ്റ് ലംഘനം ! റോബിന് ബസ് എംവിഡി പിടിച്ചെടുത്തു ! പിടിച്ചെടുത്ത ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി !
കഴിഞ്ഞ കുറച്ച് നാളുകളായി റോബിൻ ബസ് കേരളത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം തുടര്‍ച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിടിച്ചെടുത്ത ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് നിരന്തരം എം വി ഡി തടയുകയും പിഴ ഈടാക്കുകയും ബസ് വിടുകയുമായിരുന്നു.
ഇപ്പോഴിതാ ബസ് എം വി ഡി പിടിച്ചെടുത്തിരിക്കുകയാണ്, വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. അതുകൂടാതെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ ഏരുമേലിക്ക് സമീപവും ബസിന് 7,500 രൂപ പിഴചുമത്തിയിരുന്നു.

അതേസമയം സുപ്രീം,കോ,ട,തി,യുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന ഉടമ ഗിരീഷിന്റെ വാദം തെറ്റാണെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നല്കുന്ന വിശദീകരണം. ഇതിന് പുറമെ നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടി എടുത്തേക്കും. കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമാണെന്ന് ബസുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. താൻ നിയമ പോരാട്ടം തുടരുമെന്നും ബസ് തിരിച്ചുപിടിക്കുമെന്നും ഗിരീഷ് പ്രതികരിച്ചു.
Leave a Reply