ആർഎസ്എസ് ശാഖായുടെ പിറന്നാളിന് ഇനി ദിവസങ്ങൾ മാത്രം, ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം നിരോധിച്ചു !

ആർ എസ്‌ എസ് ന്റെ ജന്മദിനമാണ് വിജയദശമി ദിവസത്തിൽ, അതിനോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് രാജ്യവ്യാപകമായി സംഘം നടത്താൻ ഇരിക്കുന്നത്, കേരളത്തിലും പല പരിപാടികളുടെയും പോസ്റ്ററുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ആർ എസ്‌ എസിനു കേരളത്തിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ പ്രതിഷേധയോഗം നടത്തുന്നതും നിരോധിച്ചു. ഇത് ലംഘിച്ചാൽ നിയമനടപടികളെടുക്കും.

അതുപോലെ തന്നെ ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്‌സുകൾ, അലങ്കാരങ്ങൾ കൊടിതോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവയൊക്കെ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ കൂട്ടായ്മകൾ, ആയോധന പരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസ് രാത്രിയിലും മിന്നൽപ്പരിശോധന നടത്തും.

ഹൈ,ക്കോ,ട,തി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീ,വ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇട്ടിൻമുമ്പും ആർ.എസ്.എസ്. പ്രവർത്തനം നേരത്തേ നിരോധിച്ചതാണെങ്കിലും ലംഘിക്കുന്നതിനെത്തുടർന്നാണ് വീണ്ടും വിലക്കും നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായും ബോർഡ് കണ്ടെത്തി. ഉപദേശകസമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മിഷണർ അംഗീകരിച്ചശേഷമേ അച്ചടിച്ച് വിതരണം ചെയ്യാവൂ. തീവ്രാശയമുള്ള സംഘടനകൾ ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മേൽശാന്തിമാർ ഉൾപ്പെടെയുള്ളവർ ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ഉപദേശകസമിതികളല്ലാതെ മറ്റ് സംഘടനകൾക്ക് ക്ഷേത്രത്തിൽ പ്രവർത്തിക്കാനാവില്ല. ഇത്തരത്തിൽ കടുത്ത നിലപാടുകളുമായി ദേവസ്വംബോർഡ് മുന്നോട്ട് വന്നിരിക്കുകയാണ്.

ഇതിനോടകം ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ പലരും അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട്. ക്ഷേത്രങ്ങളിൽ നിന്നും ദേവസ്വം ബോർഡിനെ വിലക്കാനുള്ള കർശന നിയമനടപടികൾക്ക് നീങ്ങാൻ ആർഎസ്എസ് സർസംഘചാലക് മുൻകൈ എടുക്കണം. സോഷ്യൽ മീഡിയ വഴിയുള്ള പ്രത്യാക്രമണമാണ് ഇപ്പോൾ കൂടുതലായും നടക്കുന്നത്. അതിൽ കാര്യമില്ല. നേരിട്ടുള്ള നിയമയുദ്ധമാണ് ഇനി വേണ്ടത്. അതിനായി പ്രത്യക്ഷത്തിൽ സംഘം തന്നെ കച്ചമുറുക്കി കളത്തിലിറങ്ങണം. പ്രകോപനത്തിൽ വീഴാതെ അച്ചടക്കം പാലിച്ച് കൊണ്ട് നിശ്ചയിച്ച കാര്യക്രമങ്ങൾ പൂർത്തിയാക്കിയ പ്രിയ സ്വയംസേവകർ
അടിയന്തരാവസ്ഥ കാലത്ത് നിർത്തിയിട്ടില്ല പിന്നെ അല്ലെ ഇപ്പൊ… എന്ന് തുടങ്ങുന്ന കുറിപ്പുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *