
എന്തിനാണ് പ്രയാഗയെ സഹായിച്ചതെന്ന് എല്ലാവരും ചോദിച്ചു ! ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല ! കുടുംബ സുഹൃത്താണ് ! സാബുമോൻ പ്രതികരിക്കുന്നു !
മലയാള സിനിമയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയിട്ടുള്ള നായികമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ, എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ല,ഹ,രി കേ,സി,ന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ട ആളുകൂടിയായിരുന്നു പ്രയാഗ. ഇപ്പോഴിതാ പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ സാബുമോന്‍. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ല,ഹ,രി,ക്കേ,സില്‍ പ്രയാഗയ്ക്ക് പൊ,ലീ,സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊ,ലീ,സ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.
പ്രയാഗിക്ക് നിയമ സഹായങ്ങൾ ചെയ്തുനൽകിയത് സാബുമോൻ ആണെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി ചോദ്യങ്ങളെ അദ്ദേഹം നേരിടേണ്ടി വരികയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സാബുമോൻ. തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രയാഗയോട് ഞാനാണ് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.

ഞാൻ എന്റെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വലിയ വില നൽകുന്ന ആളാണ്, സുഹൃത്തിന് ഒരു ആപത്ത് വരുമ്പോൾ ഫോൺ യെടുക്കാതിരിക്കുന്ന ആളള ഞാൻ. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല എന്നാണ് സാബുമോന്‍ പറയുന്നത്.
എന്നാൽ അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ല,ഹ,രി,ക്കേ,സി,ല്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ഇല്ലെന്നാണ് കൊച്ചി കമ്മിഷ്ണര്‍ പുട്ട വിമലാദിത്യ പറയുന്നത്. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് ആളുകളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവില്ല എന്നാണ് കമ്മിഷ്ണര്‍ പറയുന്നത്. ഓം പ്രകാശിനെ അറിയില്ല എന്ന പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് പ്രയാഗയ്ക്ക് അതില്‍ പങ്കില്ലെന്നും വ്യക്തമാക്കി.
Leave a Reply