അമ്മ കൂടെ ഇല്ലെങ്കിലും അമ്മയുടെ ആ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായി അമ്മേ..! ആഗ്രഹം നിറവേറ്റി സാഗർ ! മനസ്സുനിറഞഞ കൈയ്യടിച്ച് ആരാധകർ !

സിനിമ സീരിയൽ  രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് സാഗർ സൂര്യ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരിപാടിയിൽ കൂടിയാണ് സാഗർ ഏവർക്കും പ്രിയങ്കരനായത്. എന്നാൽ ബിഗ് ബോസ് സീസൺ 5 ൽ എത്തിയതോടെയാണ് സാഗർ കൂടുതൽ ജനശ്രദ്ധ നേടിയെടുത്തത്. തന്റെ  അമ്മയുടെ ആ​ഗ്രഹത്തിന് വേണ്ടി ബി​ഗ് ബോസിൽ എത്തിയ സാ​ഗറിന് പക്ഷേ പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. അറുപതോളം ദിവസങ്ങൾ പൂർത്തിയാക്കിയാണ് സാ​ഗറിൽ ബിബി ഹൗസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഏറ്റവും വലിയൊരു  സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാ​ഗർ.

സാഗറിന്റെ എല്ലാമായിരുന്ന അമ്മ വളരെ അപ്രതീക്ഷിതമായി സാഗറിനെ വിട്ടുപോയത് അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയുടെ ഏറ്റവും വലിയൊരു ആഗ്രഹമാണ് സാഗർ നിറവേറ്റിയിരിക്കുന്നത്. തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാ​ഗർ പറഞ്ഞിരുന്നു. ആ ആ​ഗ്രഹം ആണ് ഇപ്പോൾ സാ​ഗർ നിറവേറ്റിയിരിക്കുന്നത്.

ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് സാഗർ കുറിച്ചത് ഇങ്ങനെ, ‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന്‌ കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന്‌ ജൂണ്‍ 11 അമ്മ പോയിട്ട്‌ 3 വര്‍ഷം ആയി. ഇന്ന്‌ ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക്‌ ഒരു നല്ല വീട്‌ വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത്‌ അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാ​ഗറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്…

ബിഗ് ബോസിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവിടെ നിങ്ങൾ വിജയിച്ചു, ഒരുപാട് നന്മകൾ നേരുന്നു, അമ്മയോടുള്ള നിങ്ങളുടെ സ്നേഹം വളരെ വലുതായിരുന്നു, എന്നും തുടങ്ങുന്ന നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *