അമ്മയോളം സ്‌നേഹമുള്ളൊരു വാക്ക് വേറെ ഉണ്ടാവാൻ സാധ്യതയില്ല, വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റും അതെല്ലാം ചെയ്‌ത്‌ കൊടുക്കുക അവരെ സന്തോഷിപ്പിക്കുവാൻ ജീവിക്കുക… സാഗർ സൂര്യ !

അടുത്തിടെ റിലീസ് ചെയ്ത സിനിമ ‘പണി’ യിലൂടെ ഏറെ ശ്രദ്ധ നേടിയ നടനാണ് സാഗർ സൂര്യ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരിപാടിയിൽ കൂടിയാണ് സാഗർ ഏവർക്കും പരിചിതനായി മാറിയത്. എന്നാൽ ബിഗ് ബോസ് സീസൺ 5 ൽ എത്തിയതോടെയാണ് സാഗർ കൂടുതൽ ജനശ്രദ്ധ നേടിയെടുക്കുകയും ഒപ്പം ഇപ്പോഴിതായ ജോജു സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ‘പണി’ എന്ന സിനിമയിൽ നായകനെ പോലും വിറപ്പിച്ച വില്ലൻ വേഷത്തിൽ എത്തിയ സാഗർ സൂര്യ അതി ഗംഭീര പ്രകടനവുമാണ് കാഴ്ച വെച്ചത്.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ സാഗർ വളരെ വലിയ മനസുള്ള ഒരു വ്യക്തിയാണെന്ന് തെളിയിച്ച ആളുകൂടിയാണ്. സാഗറിന്റെ എല്ലാമായിരുന്ന അമ്മ വളരെ അപ്രതീക്ഷിതമായി സാഗറിനെ വിട്ടുപോയത് അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു, ബിഗ് ബോസിൽ മത്സരിച്ചതിന് ശേഷം പുറത്തിറങ്ങിയ സാഗർ ആദ്യം ചെയ്തത് തന്നെ വിട്ടുപോയ അമ്മയുടെ ഏറ്റവും വലിയൊരു ആഗ്രഹം സാധിക്കുക എന്നത് ആയിരുന്നു.

സാഗറിന്റെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ഒരു സ്ത്രീക്ക് വീട് വച്ച് കൊടുക്കണം, അവൾക്ക് മഴ പെയ്യുമ്പോൾ വെള്ളം വീഴത്തൊരു വീട്, എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നു, അമ്മയുടെ ആഗ്രഹം പോലെ ആ സ്ത്രീക്ക് വീട് വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. അമ്മയുടെ അപ്രതീക്ഷിത വിയോഗം സാഗറിനെ ഏറെ ബാധിച്ചിരുന്നു.

മുമ്പൊരിക്കൽ ഒരു ദിവസം മാതൃ ദിനത്തിൽ സാഗർ അമ്മയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, അമ്മ കൂടെ തന്നെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മകനാണ് ഞാൻ എന്റെ “അമ്മ” അമ്മയോളം സ്‌നേഹമുള്ളൊരു വാക്ക് വേറെ ഉണ്ടാവാൻ സാധ്യതയില്ല. ഒരുവാക്ക് എന്നതിനപ്പുറത്തേക്ക് സ്‌നേഹമെന്നോ വാത്സല്യമെന്നോ കരുതലെന്നോ അങ്ങനെ പല അർത്ഥതലങ്ങളാണ് അമ്മ എന്ന വാക്കിനുള്ളത്. അമ്മമാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റും അതെല്ലാം ചെയ്‌ത്‌ കൊടുക്കുക അവരെ സന്തോഷിപ്പിക്കുവാൻ ജീവിക്കുക അതിനോളം നന്മ വേറെ ഒന്നിനും ഇല്ലാ കൂടെ ഉള്ള കാലവും അതിനു ശേഷവും അമ്മയുടെ സ്നേഹത്തിനു അനുഗ്രഹത്തിനും വേണ്ടി ജീവിക്ക്ക്.. അമ്മയെ ഓർക്കാൻ പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല, എങ്കിലും എല്ലാ അമ്മമാർക്കും വേണ്ടി എന്റെ മാതൃദിന ആശംസകൾ എന്നായിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *