
നാണമുണ്ടോ..! എന്താണ് ഉദ്ദേശം ! പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഒപ്പം അഭിമുഖത്തിൽ പങ്കെടുക്കാൻ തയ്യാറാകാതെ സായികുമാർ !
സായി കുമാർ എന്ന നടൻ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്, വളരെ വലിയ കലാപാരമ്പര്യമുള്ള തറവാട്ടിൽ നിന്നുമാണ് സായികുമാർ എന്ന നടന്റെ വരവ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം ഒരു മികച്ച സിനിമയുടെ ഭാഗമാകാൻ തയ്യാറെടുക്കുന്നു എന്നതാണ്. നമ്മൾ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ സിബിഐയുടെ അഞ്ചാമത്തെ വരവ്, ചിത്രത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. സീരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യരുടെ കഥാപാത്രത്തോളം തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു നടന് സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസ്.
ശേഷം വന്ന സേതുരാമയ്യര്‍ സി.ബി.ഐയില്‍ ഡി.വൈ.എസ്.പി ദേവദാസിന്റെ മകനായി ഡി.വൈ.എസ്.പി സത്യദാസിന്റെ വേഷത്തില്‍ എത്തിയത് നടന് സായ്കുമാറായിരുന്നു. ഇനി വരാൻ ഇരിക്കുന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിലും ഇതേ കഥാപാത്രത്തെ സായ്കുമാര് അവതരിപ്പിക്കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധ നേടുന്നത്. ഇതിനെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ, ഇങ്ങനെ.. സത്യത്തിൽ ഞാൻ ഞാന്‍ ലൊക്കേഷനില്‍ ചെന്നപ്പോഴാണ് അത് സുകുവേട്ടന് ചെയ്ത വേഷമാണ് എന്ന് അറിയുന്നത്. ആണെങ്കില്‍ ഞാന്‍ ആ ഏരിയയിലേക്കേ പോകില്ലായിരുന്നു.
കാരണം അങ്ങേര് അത് ചെയ്ത് അടിച്ച് പൊക്കി വെച്ചിരിക്കുന്ന സാധനമാണ് അത്. പിന്നെ,സിനിമയിൽ ഉപരി ഞങ്ങൾ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവർ ആയിരുന്നു. സുകുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ദ്രന്റെ മൂത്ത ഒരുത്തന് ഉണ്ടായിരുന്നെങ്കില്‍ എന്ന രീതിയിലായിരിക്കും സുകുവേട്ടന് എന്നെ കണ്ടതും, എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഒരു അനിയനെ പോലെ ആയിരിക്കും എന്നെ കണ്ടിട്ടുണ്ടാവുക. കാരണം, മല്ലിക ചേച്ചിയും സുകുവേട്ടനും ഉള്ള മുറിയില്‍ ഏത് സമയത്തും കയറിച്ചെല്ലാനും തിരുവനന്തപുരത്തെ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെസുകുവേട്ടനെ മനസ്സിൽ വിചാരിച്ചുകൊണ്ട് ആ വേഷം ചെയ്യാൻ തീരുമാനിച്ചു. സുകുവേട്ടൻ ചെയ്ത ചില കാര്യങ്ങളൊക്ക ഇട്ട് ചെയ്യാമെന്നാണ് തീരുമാനിച്ചത്. മധുച്ചേട്ടന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ഓകെ. പക്ഷേ മമ്മൂക്ക പറഞ്ഞത് കുഴപ്പമാകും എന്നായിരുന്നു. മുകേഷും അതുതന്നെ പറഞ്ഞു. എന്തായാലും സംഭവമേറ്റു. സുകുവേട്ടന്റെ അനുഗ്രഹം തന്നെയായിരുന്നു പിന്നിൽ. ഇതെല്ലം കഴിഞ്ഞ സമയത്താണ് എന്നെ ഒരു ഇന്റർവ്യൂവിന് വിളിക്കുന്നത്, കൂടെ ഇന്ദ്രനും,രാജുവും. ഞാൻ അപ്പോൾ അവരെ വിളിച്ചു,അപ്പോൾ ചിരിച്ചുകൊണ്ട് അവന്മാർ പറഞ്ഞു അറിയില്ല ചേട്ടാ ഞങ്ങളെയും വിളിച്ചിട്ടുണ്ട് എന്ന്..
അപ്പോൾ ഞാൻ പറഞ്ഞു,ഡാ നിങ്ങൾ വരാനൊന്നും നിൽക്കണ്ട,ഡേറ്റ് ഇല്ലന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞ്, അവരെ ചട്ടം കെട്ടി. കാരണം അല്ലാതെ, അവർ ഞങ്ങളെ ഒരുമിച്ച് വിളിച്ച് എന്ത് ചോദിക്കാനാണ്… ശ്രീധരൻ നായരുടെ മകനാണോ അതോ സുകുമാരന്റെ മകനോന്ന് ചോദിക്കാനോ.. അല്ലാതെ വേറൊന്നും അതിനകത്ത് ചോദിക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ട് ഞാൻ ആ ഇന്റർവ്യൂവിന് വിളിച്ചവരോട് ചോദിച്ചു, നാണമില്ലേ, വേറെ പണിയൊന്നും ഇല്ലേ എന്നും… സായി കുമാർ പറയുന്നു.
Leave a Reply