
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആ ചിരി ഓർമ്മയായിട്ട് 22 വർഷം !! അച്ഛന്റെ പാത പിന്തുടരുന്ന സൈനുദ്ദീന്റെ മകൻ സിനിൽ പറയുന്നു !
നടൻ സൈനുദ്ധീൻ നമ്മൾ മലയികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു. മിമിക്രി വേദികയിൽ കൂടി പ്രേക്ഷകരെ കയ്യിൽ എടുത്ത നടൻ ഇന്നും ഏവരുടെയും മനസ്സിൽ ഉണ്ട്. നിഷ്കളങ്കവും പരിശുദ്ധവുമായ നർമം കൊണ്ട് മലയാളികളെ ചിരിപ്പിച്ച സൈനുദ്ദീൻ കൊച്ചിൻ കലാഭവനിലെ മിമിക്രി താരമായി കലാരംഗത്തെത്തിയത് ചെമ്മീനിൽ നടൻ മധു അവതരിപ്പിച്ച കഥാപാത്രമായ പരീക്കുട്ടിയെ അനുകരിക്കുന്നതിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് 22 വർഷം ആയിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ ത്രിഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിലൂടെയാണ് സൈനുദ്ദീൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയൊരു വേഷമായിരുന്നു ആ സിനിമയിൽ സൈനുദ്ദീന്‍ ഒരു ബാര്‍ ജോലിക്കാരനായി തുടക്കം കുറിച്ചു. ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിൽ സൈനുദ്ദീന്‍ പറ്റിയ വേഷങ്ങൾ ഇല്ലാത്തതിനാൽ തിരക്കഥാകൃത്ത് രഘുനാഥ് പലേരി താരത്തെ അസിസ്റ്റന്റായി നിയമിച്ചു. പക്ഷെ വേഷമില്ലെന്ന് പറഞ്ഞ അതേ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതോടെ സൈനുദ്ദീന്‍ ചിത്രീകരണം കാണാന്‍ വന്ന മറ്റൊരു സംവിധാകന്റെ സിനിമയില്‍ വേഷം കിട്ടി. പിന്നെ വേഷങ്ങളോടു വേഷങ്ങളായി. സൈനുദ്ദീന്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു.

പക്ഷെ ഒരു വഴിത്തിരിവാകുന്നത് പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു. പിന്നീട് സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തംബ്രാക്കൾ, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. ഏകദേശം 150ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത പല കഥാപാത്രങ്ങളും ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയവ ആയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ട സൈനുദ്ദീൻ 1999 നവംബര്‍ 4ന് ആരാധകരെയും സഹ പ്രവർത്തകരെയും ദുഖത്തിലാഴ്ത്തി ഈ ലോകത്തുനിന്നും വിടപറയുന്നത്.
ഏറ്റവും ഒടുവിലായി ചെയ്ത സിനിമ പഞ്ചപാണ്ഡവർ ആയിരുന്നു. അച്ഛന്റെ അതേ പാത പിന്തുടർന്ന് ഇപ്പോള്‍ സൈനുദ്ദീന്റെ മകന് സിനില്‍ സൈനുദ്ദീന്‍ അഭിനയരംഗത്തു ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ താരമാണ് സിനില്‍. നടൻ സൗബിൻ ഇങ്ങനെയൊരു വേഷം ഉണ്ടെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ താൻ അവിടെ ചെന്ന് അദ്ദേഹത്തിന്റെ മുന്നിൽ കരഞ്ഞുപോയി എന്നാണ് സിനില്‍ പറഞ്ഞത്, നല്ലൊരു കഥാപാത്രം കിട്ടാത്തതിൽ ഒരുപാട് വിഷമിച്ചിരുന്നു.
സിനിമയിൽ പിടിച്ച് നില്ക്കാൻ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തിരുന്നു എന്നും സിനില്‍ തുറന്ന് പറഞ്ഞിരുന്നു. പറവയിൽ വളരെ മികച്ച പ്രകടമാണ് താരം കാഴ്ചവെച്ചത്. അതുപോലെ സിനിൽ ഒരു നടൻ എന്നതിലുപരി ഒരു മികച്ച മിമിക്രി താരം കൂടിയാണ്. ഒരുപാട് വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിനിൽ ഇനിയും നല്ല വേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
Leave a Reply