ദുരിതവും കഷ്ടപ്പാടുകളും മാത്രമാണ് കൂട്ടിനുണ്ടായിരുന്നത് ! ഒരു മുറിയിൽ അച്ഛനും മറ്റൊരു മുറിയിൽ അനിയനും ! അവർക്ക് വേണ്ടി 9 വർഷം വനവാസമെടുത്തു ! സാജൻ പള്ളുരുത്തി പറയുന്നു !

മിമിക്രി വേദികളിൽ കൂടി മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് സാജൻ പള്ളുരുത്തി. കോമഡി പരിപാടികളിൽ കൂടിയും മിമിക്രി വേദികളിൽ കൂടിയും ഏവരുടെയും പ്രിയങ്കരനായാ സാജൻ സിനിമ രംഗത്തും ചെറിയ വേഷങ്ങളിൽ സജീവമായിരുന്നു. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച ആളുകൂടിയാണ് സാജൻ. ഇപ്പോഴിതാ തന്റെ ദുരിത പൂർണമായ ജീവിതത്തെ കുറിച്ച് പറയാം നേടാം എന്ന എംജി ശ്രീകുമാർ അവതാരകനായി എത്തിയ പരിപാടിയിൽ കൂടിയാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്.

ഒരുപാട് കാലം സാജനെ എവിടെയും കണ്ടിരുന്നില്ല ഒരു 9 വർഷം ഇടവേള എടുത്തത് എന്തിനായിരുന്നു എന്ന എംജിയുടെ ചോദ്യത്തിന് സാജന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഒന്ന് പച്ചപിടിച്ച് കലാരംഗത്ത് വളരെ  സജീവമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒന്ന്  മാറി നില്‍ക്കുന്നത്. ഓടി നടന്ന് പരിപാടികള്‍ ചെയ്യുന്ന കാലത്താണ് അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതാകുന്നത്. ചികിത്സയ്ക്കും മറ്റും ഞാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ട് മക്കളാണ്. ഞാനും അനിയനും. അവന്‍ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷര്‍ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു.

അങ്ങനെ അമ്മ ഞങ്ങളെ വിട്ടുപോയി, അതിനു ശേഷം ഒരു 9 വർഷത്തോളം അച്ഛൻ തളർന്ന് കിടന്നു, വീട്ടിലെ  ഒരു മുറിയില്‍ അച്ഛനും ഒരു മുറിയില്‍ അനിയനും. ഇവരെ നോക്കാന്‍ വേണ്ടി ഞാന്‍ അങ്ങ് നിന്നു. ആ ഒമ്പത് വര്‍ഷം എനിക്ക് വനവാസമായിരുന്നു. എന്നെ തേടി ഒരുപാട് അവസരങ്ങള്‍ വന്ന കാലമായിരുന്നു അത്. ചില പരിപാടികള്‍ക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാല്‍ പരിപാടി കഴിഞ്ഞാല്‍ തൊട്ടടുത്ത  ഫ്‌ളൈറ്റില്‍ തന്നെ നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടില്‍ നിന്നും വിളി വന്നാല്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ..

അങ്ങനെ അച്ഛനും എന്നെ വിട്ടുപോയി, അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛന്‍ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇത് കൂടതെ ഇതിനിടെ ഞാനൊന്ന് മരിച്ചു. അത് ചാനലുകളും സമൂഹ മാധ്യമങ്ങളും ആഘോഷിച്ചു. അപ്പോൾ തന്നെ  ഞാന്‍ ഭാര്യയെ വിളിച്ച് പറഞ്ഞു, ഇതുപോലെ   ഞാന്‍ മരിച്ചിട്ടുണ്ട് പലരും വിളിക്കുമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് അത് വാര്‍ത്തയിലും വന്നു. അപ്പോള്‍ ഞാനല്ല മരിച്ചത് കലാഭാവന്‍ സാജന്‍ ആണ് മരിച്ചതെന്ന് ഞാന്‍ പറയുകയായിരുന്നു. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *