
ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക് ! എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ! വിവാഹം ഓഗസ്റ്റ് 29ന് ! സന്തോഷ വാർത്ത പങ്കുവെച്ച് സജീഷ് !
നിപ്പ വൈറസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് സിസ്റ്റർ ലിനിയുടെ മുഖമായിരിക്കും. നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ലിനിയുടെ കുടുംബത്തെ മലയാളികൾ ഹൃദയത്തോട് ചേർക്കുക ആയിരുന്നു. ലിനിയുടെ രണ്ടും ആണ്മക്കളും അവരുടെ ഭർത്താവ് സജീഷും ഇന്ന് ഏവർക്കും പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സജീഷ്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന സന്തോഷ വാർത്ത സജീഷാണ് പങ്കുവെച്ചത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഏവരും വളരെ സന്തോഷത്തോടെ ആണ് ഈ വാർത്ത സ്വീകരിച്ചത്.
ആ മക്കളെ സ്വന്തം മക്കളെ പോലെ തന്നെ നോക്കണം എന്നായിരുന്നു ഏവരും കമന്റ് ചെയ്തത്. എന്നാൽ മറ്റു ചിലർ പറയുന്നത്, ഇവിടെ ഇപ്പോൾ ഒരു സ്ത്രീ ആയിരുന്നു വീണ്ടും വിവാഹം കഴിക്കാൻ പോകുന്നത് എങ്കിൽ അവളെ എല്ലാവരും അനാവശ്യങ്ങൾ കൊണ്ട് മൂടുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം. ഇതുവരെ നൽകിയ സ്നേഹവും കരുലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാർത്ത പങ്കുവെച്ച് സജീഷ് കുറിച്ചു.

അത് മാത്രമല്ല പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്ന് സജീഷ് പറയുന്നു. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കൽ ചടങ്ങു നടത്തിയത്. മക്കളുമായി പരിചയത്തിലായിക്കോട്ടെ എന്നു കരുതിയാണ് വിവാഹം നീട്ടിവെച്ചത്. ഇപ്പോൾ കുഞ്ഞുങ്ങൾ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്. വളരെ വേഗം പ്രതിഭയുമായി കുട്ടികൾ അടുത്തത് എല്ലാവരിലും സന്തോഷം തരുന്ന കാര്യമായിരുന്നു എന്നും സജീഷ് പറയുന്നു.
പ്രതിഭ ഒരു അധ്യാപികയാണ് . കൊയിലാണ്ടി ആണ് അവരുടെ സ്ഥലം. കൂടാതെ വിവാഹ മോചിതയാണ്. അവർക്ക് ഒരു മകളുണ്ട്. ഞങ്ങൾ വിവാഹിതരാകുന്നതിൽ കുടുംബത്തിലെ എല്ലാവർക്കും സന്തോഷമുണ്ട്. പക്ഷെ ചിലർക്ക് മാനസികമായി ചെറിയ വിഷമങ്ങളുള്ളവരുണ്ടാകും. എന്നാൽ അത് പതിയെ പതിയെ ഇല്ലാതാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും സജീഷ് പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും സന്തോഷം പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു.
Leave a Reply