മഞ്ജു വാര്യർ അത് വെറുതെ പറഞ്ഞതാകും, അല്ലെങ്കിൽ ആ വിവരം അവർക്ക് എവിടുന്ന് കിട്ടി ! ചോദ്യങ്ങളുമായി സജി നന്ത്യാട്ട് !

കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം ദിലീപും കുടുബവും തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളും അതോടൊപ്പം തന്നെ  ശക്തമായ തെളിവുകളുമാണ് ഉള്ളത് എന്നാൽ അന്വേഷണ സംഘത്തിന്റെ വാദം. ഇപ്പോഴിതാ കാവ്യയും ഈ കേസിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ നിര്‍മ്മാതാവായ സജി നന്ത്യാട്ട് തുടക്കം മുതൽ ദിലീപിനെ അനുകൂലിച്ചു രംഗത്ത് വരുന്ന ആളാണ്.  ഇപ്പോഴിതാ ജ്യാ,മ വ്യവസ്ഥകൾ തെറ്റിച്ചു എന്ന പേരിൽ ദിലീപിന് കോ,ട,തി അനുവദിച്ചിരിക്കുന്ന മുൻ കൂർ ജാ,മ്യം റദ്ദ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് അഭിഭാഷകൻ ആളൂർ വ്യക്തമാക്കിയിരുന്നു. അങ്ങനെ ആകുമ്പോൾ ദിലീപ് വീണ്ടും അഴിക്കുള്ളിൽ ആകാനുള്ള സാധ്യത അവളെ കൂടുതലാണ്.

ഇപ്പോഴിതാ സജി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ പേരിൽ കുറച്ച് ഓഡിയോ ക്ലിപ്പുകൾ പുറത്തവന്നു, പക്ഷെ അതിൽ എവിടെയും സാക്ഷികളെ സ്വാധീനിക്കുന്ന പോലെ ഒന്നും കേട്ടില്ല, അതുപോലെ ദിലീപ് ആരെയെങ്കിലും സ്വാധീനിച്ചതായോ, പണം കൊടുത്തതായോ ഇന്നുവരേയും നമ്മുടെ മുന്‍പില്‍ വ്യക്തമായ വിവരം ഇല്ലാത്തിടത്തോളം അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതിയില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ ഒരവസ്ഥ എന്നാൽ  ആര്‍ക്കും ആര്‍ക്കെതിരേയും എന്ത് ആരോപണവും ഉന്നയിക്കാവുന്ന കാലമാണ്. ഒരു സ്ത്രീയാണ് എന്നും പറഞ്ഞ് ദിലീപ് പുറകോട്ട് കൈചൂണ്ടിയെന്നൊക്കെ വെളിപ്പെടുത്തലുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് ആ സ്ത്രീയുടെ പേര് പറഞ്ഞാല്‍ പോരായിരുന്നോ. എന്നാല്‍ ആ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ദിലീപിന് അറിയാവുന്നത് കൊണ്ട്, ആരാണ് ഇത് ചെയ്തതെന്ന ചിന്ത അലട്ടുമ്പോൾ അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങളെല്ലാം ആരോടെങ്കിലും പങ്കുവെങ്കുന്നതാണ് നമ്മൾ ഈ കേൾക്കുന്നത്.

അതുപോലെ ഇപ്പോൾ എല്ലാവരും കാവ്യക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്യാനാണോ, അതോ സാക്ഷിയാക്കാനാണോ എന്ന കാര്യം കാവ്യാ മാധവന് അറിയില്ല. സ്വാഭാവികമായും ഒരു സ്ത്രീയെ ചോദ്യം ചെയ്യുമ്പോൾ തന്നെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് അവര്‍ അവകാശപ്പെട്ടാല്‍ അന്വേഷണ സംഘം അവിടെ എത്തണം എന്നാണ് നിയമവശം. ഇവിടെ ഒരു ക്രി,മി,ന,ല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറയുന്നത് മഞ്ജു വാര്യരാണ്. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച്‌ അവര്‍ക്ക് അറിയാമായിരിക്കണം.

അതല്ലെങ്കിൽ അവർ അത് വെറുതെ പറഞ്ഞതാണോ, അവര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നുള്ള കാര്യം നമുക്ക് അറിയില്ല. അന്ന് മുഖ്യമന്ത്രി പറഞ്ഞ് ഈ കേ,സി,ൽ ഒരു  ഗൂഡാലോചനയില്ലെന്നാണ്. പിന്നീട് വന്ന ചില മാറ്റങ്ങളൊക്കെയുണ്ട്. മാഡമൊക്കെ വരുന്നത് അപ്പോഴാണ്. സുനില്‍ ഒരു വീട്ടിലേക്ക് ചാടിക്കടക്കുന്ന ദൃശ്യങ്ങളൊക്കെയുണ്ട്. അതിലേക്കൊന്നും അന്വേഷണം പോവാതെ ദിലീപിലേക്ക് കേസ് എത്തി നിന്നത് എങ്ങനെയാണെന്ന് അറിയണം എന്നും സജി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *