
‘പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവും’ ! പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണം ! മന്ത്രി സജി ചെറിയാൻ !
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒരു വിഷയമാണ് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് കോളേജ് പരിപാടിക്ക് പാടുന്നതിനിടെ അദ്ദേഹത്തെ അതേ കോളേജിലെ പ്രിൻസിപ്പൽ അപമാനിച്ച സംഭവം. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. പ്രിൻസിപ്പലിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോകുക ആയിരുന്നു.
എന്നാൽ ഉത്ഘടനത്തിന് എത്തിയ അദ്ദേഹത്തോട് വിദ്യാർഥികൾ ആവശ്യപ്പെട്ടത് പ്രകാരം പാട്ട് പാടുന്നതിനിടെയാണ് പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിൻ്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. ജാസിക്കൊപ്പം കോറസ് പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ വേദിയിലെത്തി മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പ്രിൻസിപ്പലിന് എതിരെ വ്യാപക പ്രതിഷേധം ഉയരുകയും അദ്ദേഹത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രിൻസിപ്പലിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാൻ. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണെന്ന് മന്ത്രി തുറന്നടിച്ചു. വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റുതിരുത്തി ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട് എന്നും മന്ത്രി കുറിച്ചു.
എന്നാൽ ഈ സംഭവം വിവാദമായപ്പോൾ തന്നെ അദ്ധ്യാപിക ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ജാസിയോട് തനിച്ച പാടാൻ ആവശ്യപ്പെട്ടെന്നും എന്നാൽ തനിച്ച് പാടാൻ അദ്ദേഹം തയ്യാറല്ലെന്ന് അറിയിച്ച് പോവുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.ജാസി ഗിഫറ്റിൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല.അഥവാ അദ്ദേഹത്തിനു അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നു എന്നാണ് ബിനൂജ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Leave a Reply