
ഞാൻ സിനിമയിൽ നല്ലൊരു നടനായി കാണണമെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു ! ആരെയും ബദ്ധിമുട്ടിക്കാൻ പോയിട്ടില്ല ! സജി സോമൻ !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നടനാണ് എം ജി സോമൻ, അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു, പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും.
താര പുത്രന്മാർ സിനിമ ലോകം അടക്കിവാഴുമ്പോൾ സോമന്റെ മകൻ സജി സോമൻ വരുമാന മാർഗത്തിനായി വീടിനോട് ചേർന്ന് ഒരു പായസകട നടത്തുകയാണ്, ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഇതിനുമുമ്പ് സജി സോമൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകളിങ്ങനെ, അച്ഛന്‍ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് ലൊക്കേഷനില്‍ പോയിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞു, മോനേ നിന്നയൊന്ന് മേക്കപ്പിട്ട് കാണാന്‍ അച്ഛന് ആഗ്രഹമുണ്ട്. അന്ന് അച്ഛന്‍ കാണാതെ ഞാന്‍ അവിടെ നിന്നും മുങ്ങി.

ഞാ,ൻ ഒരു നല്ല നട,നായി കാണ,ണമെന്ന് അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടന്ന് കാണാൻ അച്ഛന് ഭാഗ്യം ഉണ്ടായിരുന്നില്ല, ആ വലിയൊരു ആഗ്രഹം നടക്കാതെയാണ് അച്ഛൻ പോയത്. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്ത് എനിക്ക് സങ്കടമായി. അഭിനയരംഗത്ത് തുടരണം എന്നാണ് ആഗ്രഹം. പക്ഷെ അതൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ.. അവരുടെ സഹകരണം ഉണ്ടെങ്കില്‍ നാട്ടില്‍ തുടരും. അല്ലെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകുമെന്നും സജി പറയുന്നു.
സിനിമ മേഖലയിൽ നിന്ന് ആരും ഞങ്ങളെ തിരക്കാറില്ല, കമൽ ഹാസൻ സാർ ആയിരുന്നു അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്, അച്ഛന്റെ അനുസ്മരണ പരിപാടികളിൽ പങ്കെടുക്കാൻ എത്ര തിരക്കാണെങ്കിലും അദ്ദേഹം എത്താറുണ്ട്. ഞങ്ങൾ ഒരിക്കൽ പോലും അദ്ദേഹത്തെ വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല, അദ്ദേഹത്തെ തന്നെ അല്ല, ഇവിടെ തന്നെ ഞങ്ങൾ ആരെയും ബുദ്ധിമുട്ടിക്കാറില്ല. ഞങ്ങള്‍ ആരുടേയും സഹായം തേടിയില്ല. മകന്റെ കാര്യത്തില്‍ പോലും കാരണം സോമേട്ടന് അതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നും സോമന്റെ ഭാര്യ സുജാതയും പറയുന്നു.
Leave a Reply