
എന്നെ കുറിച്ച് അച്ഛനൊരു വലിയ സ്വപ്നം ഉണ്ടായിരുന്നു ! അത് നടന്നില്ല ! വീടിനോട് ചേർന്ന് ഒരു പായസകട നടത്തുകയാണ് ! സജി സോമൻ
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു എം ജി സോമൻ., താരപുത്രന്മാർ സിനിമ ലോകം അടക്കിവാഴുന്ന ഈ കാലഘട്ടത്തിൽ അതിന് കഴിയാതെ പോയ ഒരു അലൻ സോമന്റെ ഏക മകൻ സജി സോമൻ. ഒരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ടും സജി സോമനെ മലയാളികൾക്ക് അത്ര പരിചിതമല്ല, വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. മലയാള സിനിമയിൽ അച്ഛന്റെ മകൻ എന്ന നിലയിൽ വന്നുവെങ്കിലും ഒരിക്കലും ആ പേരിൽ നിലനിന്നു എന്നാക്ഷേപം കേൾക്കാത്ത നടൻ.
കുറച്ച് സിനിമകൾ സജി ചെയ്തിരുന്നു എങ്കിലും അതെല്ലാം പരാജയ ചിത്രങ്ങളായിരുന്നു . തനിക്കൊരു ബിസിനസ് മാൻ എന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കാം എന്ന വിശ്വാസത്തിൽ അദ്ദേഹം ഇന്ന് മുന്നോട്ടു പോവുകയാണ്. ഇന്ന് ഏറെ വിൽപ്പന നടക്കുന്ന പായസം വ്യാപാരമാണ് അദ്ദേഹം നടത്തുന്നത്. വീടിനോടു ചേർന്നൊരു ചെറിയ കട തുറന്നാണ് പായസ വിൽപ്പന.. അതും ഒരു വരുമാന മാർഗമാണെന്ന് സജി പറയുന്നു.

അച്ഛന്റെ ഏറ്റവും വലിയൊരു സ്വപ്നത്തെ കുറിച്ച് സജി പറയുന്നതിങ്ങനെ, ഒരിക്കൽ അച്ഛന്‍ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത്, ഞാന്‍ തിരുവനന്തപുരത്ത് ലൊക്കേഷനില്‍ പോയിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞു, മോനേ നിന്നയൊന്ന് മേക്കപ്പിട്ട് കാണാന്‍ അച്ഛന് ആഗ്രഹമുണ്ട്. നീ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് എനിക്ക് കാണണം. അത് എന്റെ ഒരു വലിയ ആഗ്രഹമാണ്, അന്ന് അച്ഛന്‍ കാണാതെ ഞാന്‍ അവിടെ നിന്നും മുങ്ങി. ഞാ,ൻ ഒരു നല്ല നടനായി കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടന്ന് കാണാൻ അച്ഛന് ഭാഗ്യം ഉണ്ടായിരുന്നില്ല, ആ വലിയൊരു ആഗ്രഹം നടക്കാതെയാണ് അച്ഛൻ പോയത്. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ അച്ഛന്റെ ആ വാക്കുകൾ ഓര്‍ത്ത് എനിക്ക് സങ്കടമായി. സോമൻ ഭാര്യക്ക് വേണ്ടി തുടങ്ങി കൊടുത്ത കറി പൗഡറുകളുടെ ഒരു ചെറിയ കമ്പനിയും ഇവർക്കുണ്ട്.
അടുത്തിടെ സജി, ‘ഓ ബേബി’ എന്ന സിനിമ ചെയ്തിരുന്നു, അഭിനയരംഗത്ത് തുടരണം എന്നാണ് ആഗ്രഹം. പക്ഷെ അതൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ.. അവരുടെ സഹകരണം ഉണ്ടെങ്കില്‍ നാട്ടില്‍ തുടരും. അല്ലെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകുമെന്നും സജി പറയുന്നു. അതുപോലെ താൻ ഒരിക്കലും അച്ഛന്റെ സുഹൃത്തുക്കളെ ആരെയും ഒരു കാര്യത്തിനും വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല, കമൽ ഹാസൻ സാർ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു എന്നും സജി പറയുന്നു.
Leave a Reply