
മഹാ നടൻ എം ജി സോമന്റെ മകൻ, സജി സോമന് പായസകടയാണ് മാരുമാന മാർഗം ! അച്ഛന്റെ ആ വലിയ ആഗ്രഹം നടക്കാതെ പോയി ! ആ വാക്കുകൾ
എം ജി സോമൻ എന്ന അഭിനേതാവ് ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അവസാന കഥാപാത്രമായ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. അതേ കഥാപാത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും. സിനിമ ലോകത്ത് ഇന്ന് താര പുത്രന്മാർ അരങ്ങുവാഴുമ്പോൾ താര രാജാവായിരുന്ന എം ജി സോമന്റെ മകൻ ഉപജീവന മാർഗത്തിനായി പായസ കച്ചവടവും മറ്റും നടത്തുകയാണ്.
ഇന്ന് താരപുത്രന്മാൻ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ, ഒരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ടും സജി സോമനെ മലയാളികൾക്ക് അത്ര പരിചിതമല്ല, വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. മലയാള സിനിമയിൽ അച്ഛന്റെ മകൻ എന്ന നിലയിൽ വന്നുവെങ്കിലും ഒരിക്കലും ആ പേരിൽ നിലനിന്നു എന്നാക്ഷേപം കേൾക്കാത്ത നടൻ. ഏതാനും സിനിമകളിൽ വേഷമിട്ട ശേഷം അദ്ദേഹം സിനിമയിൽ നിന്നും പാടെ അപ്രത്യക്ഷനായി.
ഗൾഫിൽ ജോലി നോക്കിയെങ്കിലും അതിലൊന്നും സന്തോഷം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, തനിക്കൊരു ബിസിനസ് മാൻ എന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കാം എന്ന വിശ്വാസത്തിൽ അദ്ദേഹം ഇന്ന് മുന്നോട്ടു പോവുകയാണ്. ഇന്ന് ഏറെ വിൽപ്പന നടക്കുന്ന പായസം വ്യാപാരമാണ് അദ്ദേഹം നടത്തുന്നത്. സജിയുടെ പായസക്കടയും അവിടെ വിൽക്കുന്ന പായസത്തിന്റെ രുചിയും നുകർന്നവർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വീടിനോടു ചേർന്നൊരു ചെറിയ കട തുറന്നാണ് പായസ വിൽപ്പന..

ഇന്ന് സജിയെ ഈ ജോലിയിൽ സഹാ,യിക്കാൻ കുടുംബവും ഒപ്പമുണ്ട്. സജി സോമന്റെ വാക്കുകളിലേക്ക്, അച്ഛന്‍ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് ലൊക്കേഷനില്‍ പോയിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞു, മോനേ നിന്നയൊന്ന് മേക്കപ്പിട്ട് കാണാന്‍ അച്ഛന് ആഗ്രഹമുണ്ട്. അന്ന് അച്ഛന്‍ കാണാതെ ഞാന്‍ അവിടെ നിന്നും മുങ്ങി. ഞാ,ൻ ഒരു നല്ല നടനായി കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടന്ന് കാണാൻ അച്ഛന് ഭാഗ്യം ഉണ്ടായിരുന്നില്ല, ആ വലിയൊരു ആഗ്രഹം നടക്കാതെയാണ് അച്ഛൻ പോയത്. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്ത് എനിക്ക് സങ്കടമായി. സോമൻ ഭാര്യക്ക് വേണ്ടി തുടങ്ങി കൊടുത്ത കറി പൗഡറുകളുടെ ഒരു ചെറിയ കമ്പനിയും ഇവർക്കുണ്ട്.
Leave a Reply