
നീ തു,ണി ഇ,ല്ലാ,തെ അഭിനയിച്ചവള്‍ അല്ലെ !! നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം ! അവതാരകയായ എലീനയോട് നടൻ സലിം കുമാർ ! സംഭവം ഇങ്ങനെ !
മലയാള സിനിമക്ക് മറക്കാനാകാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് സലിം കുമാർ. അദ്ദേഹം ഇന്ന് ഒരു നടൻ എന്നതിലുപരി ഒരു സംവിധായകൻ കൂടിയാണ്. നടിയും അവതാരകയുമായ എലീന പടിക്കലിനെ ട്രോളി സലീം കുമാറിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടന്റെ ഹോം ടൂര്‍ നടത്തിയ വീഡിയോയില്‍ എലീനയും സലീം കുമാറും സംസാരിക്കുന്ന ഭാഗമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.
സലിം കുമാറിന്റെ വീട്ടിൽ എത്തിയ എലീനയുടെ വാക്കുകൾ ഇങ്ങനെ, ”ഞങ്ങളുടെ ഷോ ഒരു വ്യത്യസ്തമായ രീതിയിലൂടെ ആണ് സഞ്ചരിക്കുന്നത്. ആദ്യം നിങ്ങളുടെ വീട് കാണിക്കും, പിന്നെ മുറി കാണിക്കും, പിന്നെ മുറിയിലെ അലമാര, അത് കഴിഞ്ഞ് ലോക്കര്‍ കാണിക്കുന്നു. ഇങ്ങനെയാണ് മനസിലായില്ലേ? ആരും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്” എന്നാണ് എലീന സലീം കുമാറിനോട് പറയുന്നത്.

എന്നാൽ ഇത് കേട്ട സലിം കുമാർ പറഞ്ഞത് ഇങ്ങനെ, നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ. സത്യം പറ, ഈ ഓഡിയന്‍സിനോട് നീ പറ നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ” എന്നാണ് സലിം കുമാര്‍ എലീനയോട് തിരിച്ച് ചോദിക്കുന്നത്. എന്നാല്‍ തനിക്ക് ആറ് മാസമുള്ളപ്പോള്‍ അഭിനയിച്ച കാര്യമാണ് ഇതെന്നാണ് എലീന പറയുന്നത്. 6 മാസം ഉള്ളപ്പോ അഭിനയിച്ച കാര്യമാണ് ഈ പറയുന്നത്. ഒരു വെള്ള കമ്പനിയുടെ പരസ്യം ആയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ ഇരിക്കേണ്ട സീന്‍ ആയിരുന്നു. 6 മാസം പ്രായം ഉള്ളപ്പോള്‍ എന്നാണ് അല്ലാതെ 6 മാസം മുമ്പ് എന്നൊന്നും അല്ല എന്നും എലീന മറുപടി പറയുന്നുണ്ട്.
ഞാൻ വെറും ആറ് മാസം പ്രായമുള്ള ബേബി ആയിട്ടിരുന്നപ്പോള്‍ ആണ് ഞാന്‍ അങ്ങനെ അഭിനയിച്ചത്, എന്നാണ് എലീന പറയുന്നത്. എന്ത് ബേബി ആയിരുന്നാലും തുണി ഇല്ലാണ്ട് അഭിനയിച്ചില്ലേ അതാണ് ഞാനും പറഞ്ഞത് എന്നാണ് ഇതിന് കൗണ്ടറായി സലിം കുമാര്‍ പറയുന്നത്. ഏതായാലും ഇവരുടെ ഈ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply