
‘പ്രിത്വിരാജിന്റെ ഈ തള്ള് സഹിക്കാൻ കഴിയുന്നില്ല’ ! സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിക്കുന്നത് എന്തിനാണ് ! സംഗീത ലക്ഷ്മണിന്റെ കുറിപ്പ് വൈറലാകുന്നു !
പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിട്ടുള്ള അഭിഭാഷകയാണ് സംഗീത ലക്ഷ്മൺ. മുഖം നോക്കാതെ വളരെ രൂക്ഷമായി പലരെയും വിമർശിച്ച് രംഗത്ത് വരാറുള്ള സംഗീത ഇപ്പോൾ നടൻ പ്രിത്വിരാജിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ പൃഥ്വിരാജ് കടുവ എന്ന ചിത്രത്തിന്റെ പ്രേംഷനുമായി നടത്തിയ അഭിമുഖങ്ങൾ സഹിക്കാൻ അകഴിയുന്നതിനും അപ്പുറമാണ് എന്നും. എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നത് എന്നും തുടങ്ങുന്ന ഒരു കുറിപ്പാണ് സംഗീത തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
സംഗീത ലക്ഷ്മണിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, സിനിമാ പ്രമോഷൻ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ഈ നടക്കുന്നത് എന്റെ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ… മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തിൽ ‘കടുവ’ സിനിമയിലെ അഭിനേതാക്കൾ വന്നിരുന്ന് പരസ്പരം പരസ്പരം തള്ളോട് തള്ള്… ഇവരുടെ ഈ പ്രമോഷൻ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാൻ വയ്യാത്ത വിധം അസഹനീയം ആണെങ്കിൽ ആ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ…
അല്ലെങ്കിൽ പോലും മോഹൻലാലും മമ്മൂട്ടിയും പോലും ഇത്രയും കാലം പറയാതിരുന്ന രീതിയുള്ള തള്ളാണ് ഇപ്പോൾ പ്രിധ്വിരാജ് പടച്ച് വിടുന്നത്. അയാൾ തന്നെ അയാളുടെ സിനിമയെയും അയാളെ കുറിച്ചും ഇരുന്ന് തള്ളുകയാണ്. പക്ഷെ സുകുമാരൻ എന്ന നടനെ നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. ഇതുപോലെ സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടുകൂടിയാണ്.

സുകുമാരനെ ഇപ്പോഴും സ്ക്രീനിൽ കാണുമ്പോൾ കണ്ടിരുന്ന പോകുന്നതും ഇതുകൊണ്ടാണ്, വീട്ടിൽ തന്നെ ഇങ്ങനെ ഒരു ഗുണപാഠം ഉടനായിരുന്നിട്ടും ഈ മക്കൾ അത് പഠിച്ചില്ല. അതുമാത്രമല്ല ബോളിവുഡിലെ തന്നെ ബിലോ ആവറേജ് നടനായ വിവേക് ഒബറോയ് മലയാള സിനിമകളിൽ ഇങ്ങനെ ചുറ്റി തിരിഞ്ഞ് കളിക്കുന്നത് ബോളിവുഡിന് ഓനൊരു വേസ്റ്റ് ആയതോണ്ടാണോ അതോ ഇവിടുള്ള ഉണ്ണിമുകുന്ദൻ, ഇന്ദ്രജിത്ത്, ടോവിനോ, ജയസൂര്യ പോലുള്ളവര് ഓബറോയിയേക്കാൾ ബിലോ ആവറേജ് അഭിനേതാക്കളായത് കൊണ്ടാണോ എന്നൊരു സംശയവും ഉണ്ട്..
ഏതായാലും ഈ സിനിമ കാണാൻ താല്പര്യം ഉള്ളവർ പോയി കാണുക, ഒരു പരീക്ഷണത്തിന് ഞാനില്ല.. ഇനി ഞാൻ ഇത്രയും പറഞ്ഞതിന് സു’കുമാരന്റെ ആരാധികയായ എന്നെ അവഹേളിക്കാൻ പ്രിത്വിരാജിന്റെ ഫാൻസ് പോയി എന്റെ അച്ഛനെയും എന്റെ മുൻഭർത്താവിനെയും എന്റെ മക്കളെയും വിളിച്ചോണ്ട് വന്ന് കൂട്ട് നിർത്തണ്ട. സുകുമാരൻ എന്ന നടനോട് എനിക്ക് തോന്നിയ ഇഷ്ടത്തിനും ബഹുമാനത്തിനും, മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിനോട് എനിക്ക് തോന്നുന്ന വെറുപ്പിനും അറപ്പിനും അവർക്കൊന്നും ഒരു പങ്കുമില്ല.
Leave a Reply