
എനിക്ക് ഇതൊക്കെ സ്ഥിരമാണ്, പക്ഷെ ഭാര്യ അറിഞ്ഞ് ഭയങ്കരമായി വേദനിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമമായി ! നിയമപരമായി മുന്നോട്ട് പോകും ! സന്നിധാനന്ദൻ !
കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒന്നാണ് ഗായകൻ സന്നിധാനന്ദനെ അപമാനിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ്. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉഷാകുമാരി എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് എത്തിയത്. ഉഷ കുമാരിയെ വിമർശിച്ചും അതുപോലെ സന്നിധാനന്ദനെ പിന്തുണച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.
ഇതിനെ കുറിച്ച് സന്നിധാനത്തിന്റെ മറുപടി ഇങ്ങനെ, ഞാന്‍ ഇത് സ്ഥിരം കേള്‍ക്കുന്നതാണ്. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. കലാകാരനെ ആര്‍ക്കും എന്തും പറയാം. കാരണം ഇങ്ങനെ പലരും പറയുമ്പോഴാണ് നമ്മളിലെ നമ്മള്‍ വളരുന്നത്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ എന്റെ ഭാര്യയുടെ ഫോട്ടോയും അതിലുണ്ട്. മധുരയില്‍ ഉണ്ടായിരുന്നപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഒരു ചായ കുടിച്ചപ്പോ എടുത്ത ഫോട്ടോയാണത്. പക്ഷെ അത് ആരുടെയോ കൈയ്യില്‍ പെട്ടുപോയി.

ഞാൻ ഒരു കോമാളിയായോ അല്ലങ്കിൽ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഞാൻ അംഗീകരിക്കുന്നു, പക്ഷെ കൂട്ടത്തില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നു. അത് ഭയങ്കര വേദനയുണ്ടാക്കി. എനിക്ക് ഇതൊക്കെ സ്ഥിരമാണ്. പക്ഷെ ഭാര്യ അറിഞ്ഞ് ഭയങ്കരമായി വേദനിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമമായി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ അത് എടുത്ത് ഷെയര്‍ ചെയ്യാന്‍ കാരണം, ഇനിയാരും അങ്ങനെ ചെയ്യാതിരിക്കാനാണ്. ഞാന്‍ അധിക്ഷേപങ്ങളും അവഗണനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് പരമിതികളുണ്ട്. എന്തൊക്കെ പ്രതിസന്ധികള്‍ ഇണ്ടായാലും അതൊക്കെ വകഞ്ഞു മാറ്റി എല്ലാവരും മുന്നിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നയാളാണ്.
ഇങ്ങനെയുള്ള വാക്കുകൾ കേട്ട് ശീലമാണെകിലും അതെല്ലാം മനസിനെ വളരെയധികം വേദനിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ഞാന്‍. കാരണം ഒത്തിരിപ്പേര്‍ വിളിച്ചു. എന്നോട് വിഷമിക്കരുത് എന്ന് പറഞ്ഞു. അവര് എന്നെ പറഞ്ഞോട്ടെ പക്ഷെ വീട്ടിലുള്ളവരെ പറയാതിരിക്കുക. കാരണം അവര് പൊതുവിടങ്ങളില്‍ ഒന്നും അധികം വരാതിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് എന്നും സന്നിധാനന്ദൻ പറയുന്നു.
Leave a Reply