
അദ്ദേഹത്തിന്റെ ആ ദുശീലമാണ് വിനയായത് ! മോഹൻലാലിൻറെ ഭാര്യയുടെ കുടുംബവുമായി നല്ല ബന്ധം ! ബാലയെ കുറിച്ചുള്ള വാക്കുകൾ ശ്രദ്ധ നേടുന്നു !
അന്യ ഭാഷാ നടൻ ആണെങ്കിൽ കൂടിയും ബാല എന്ന നടനെയും വ്യക്തിയെയും ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായി അദ്ദേഹം ഇപ്പോൾ മെച്ചപ്പെട്ടുവരികയാണ്. താരം ഇപ്പോഴും ഐസിയുവിൽ ആണ്. നിലവിൽ ഗുരുതരമായ യാതൊരു വിഷയങ്ങളും അദ്ദേഹത്തിന് ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം സ്റ്റേബിൾ ആയി നിലനിന്നാൽ അദ്ദേഹത്തെ ഐസിയുവിൽ നിന്നും മാറ്റാൻ കഴിയും എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇപ്പോഴിതാ ബാലയെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും അതുപോലെ സമൂഹ മാധ്യമങ്ങളിൽ താരവുമായ സന്തോഷ് വർക്കി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ യുട്യൂബ് ചാനലിൽ കൂടി സന്തോഷ് പങ്കിട്ട വിഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, ഒരുപാട് വിഷമത്തിൽ ആയിരുന്നു പുള്ളി. മകളെ കാണാൻ കഴിയാഞ്ഞതിലും ഒക്കെ അദ്ദേഹത്തിന് നല്ല ദുഃഖം ഉണ്ടായിരുന്നു. എന്നോട് ഒരു അനുജനോടുള്ള സ്നേഹം പോലെ തന്നെ ആയിരുന്നു സാറിന്. എന്നോടുള്ള ഇഷ്ടത്തെക്കാൾ എനിക്കും അദ്ദേഹത്തെ ഇഷ്ടം ആണ്. എന്നെക്കാളും കുറച്ചു വയസ്സ് മൂത്തതാണ്. പുള്ളി ടിപ്പിക്കൽ തമിഴൻ ആണ്. ഇമോഷണലി ഭയങ്കര ഡൗൺ ആയ വ്യക്തിയുമാണ്..

പക്ഷെ അദ്ദേഹത്തിന് ഒരു ദുശീലമുണ്ട്. ആ ശീലം തന്നെയാണ് അദ്ദേഹത്തെ ഈ അവസ്ഥയിൽ എത്തിച്ചത്. അത് എന്താണെന്ന് പേരെടുത്ത് ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ മാനസിക സംഘർഷം കൊണ്ടാണ് പുള്ളി അതിന് അടിമപെട്ടത്. പല വിഷമങ്ങളും പുള്ളി മറക്കുന്നത് അങ്ങനെ ആയിരുന്നു. നിർത്താൻ ഞാൻ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ പുള്ളിക്ക് അങ്ങനെ നമ്മൾ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല. തന്റെ സ്വത്തുക്കൾ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് ഒന്നും വെറും വാക്കല്ല. 240 കോടിയുടെ ആസ്തി ഉണ്ട് പുള്ളിക്ക്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുത് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. മലയാളികൾ ഫ്രോഡുകൾ ആണ് എന്ന് ഞാൻ പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. പുള്ളിയുടെ മുത്തച്ഛനും അച്ഛനും ഒരു നിർമ്മാതാവ് ആയിരുന്നു.
അതുപോലെ മോഹൻലാലിൻറെ ഭാര്യ സുചിത്രയുടെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം ഉള്ളവരാണ് ബാലയുടെ വീട്ടുകാർ. കാശൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷെ വല്ലാത്ത ഏകാന്തതയിൽ ആയിരുന്നു അദ്ദേഹം. പേഴ്സണൽ ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ സാറിന് ഉണ്ട്. പാവം മനുഷ്യൻ ആണ് അകെ ശുദ്ധൻ ആണ് എന്നും സന്തോഷ് വർക്കി പറയുന്നു .
Leave a Reply