
കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും ! എന്റെ ഭാര്യയെ എനിക്ക് വിശ്വാസമാണ് ! നവ്യയെ ചേർത്ത്പിടിച്ച് ഭർത്താവ് സന്തോഷ് മേനോൻ !
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന മുൻനിര നായികയായിരുന്നു നവ്യ നായർ, ഇഷ്ടം എന്ന സിനിമയിൽ കൂടി എത്തി പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നവ്യ സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹിതയായി സിനിമ ഉപേക്ഷിച്ചത്. ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായി വരികയാണ് മലയാളികളുടെ സ്വന്തം ബാലാമണി. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യ വളരെ അധികം ചർച്ചാ വിഷയമായി മാറിയിരുന്നു. ക,ള്ള,പ്പ,ണക്കേ,സി,ൽ അ,റ,സ്റ്റി,ലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുപ്പമുണ്ടെന്നും, ഇർ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. 2023 ജൂൺ മാസത്തിൽ ഇയാൾ പ്രത്യേക അന്വേഷണ വിഭാഗം സച്ചിനെ അ,റ,സ്റ്റ് ചെയ്യുന്നത്.
ശേഷം അയാളെ ചോദ്യം ചെയ്യവെയാണ് നവ്യയുമായുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. താൻ നവ്യ നായരുമായി ഡേറ്റിംഗിൽ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു. കൂടാതെ ഇയാൾ നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. എല്ലാം ഈ ആരോപങ്ങൾ എല്ലാം തള്ളി നവ്യ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും നവ്യക്ക് ഏറെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. നവ്യയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു എന്ന രീതിയിൽ വരെ വാർത്തയാണ് വന്നിരുന്നു.

ഇപ്പോഴിതാ തന്റെ ഭാര്യയെ പിന്തുണച്ച് ഭർത്താവ് സന്തോഷ് മേനോൻ രംഗത്ത് വന്നിരിക്കുകയാണ്. സുഹൃത്തുക്കൾക്ക് ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ടാണ് നവ്യ നായരേ ചേർത്തുനിർത്തിക്കൊണ്ട് സന്തോഷ് എത്തിയത്. മുൻകാലത്തെ ഒരു ചിത്രമായിരുന്നു പങ്കിട്ടത് എങ്കിലും നവ്യയെ കടന്നാക്രമിക്കുന്ന ആളുകൾക്ക് നൽകിയ ഒരു ചുട്ട മറുപടിയായിരുന്നു സന്തോഷ് നൽകിയത്. നിരവധി ആളുകളാണ് ഇത് വളരെ നന്നായി എന്നുപറഞ്ഞുകൊണ്ട് സന്തോഷിന് കമന്റുകൾ ഇട്ടത്. കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല എന്നാണ് ആരാധകർ സന്തോഷിന് മറുപടി നൽകിയത്.
നവ്യ സച്ചിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, സച്ചിന് സാവന്തിനെ എനിക്ക് പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും. ഞങ്ങൾ മുംബൈയിൽ താമസിക്കുമ്പോൾ ഞങ്ങളുടെ അയൽക്കാരനായിരുന്നു, മക്കള്‍ തമ്മില്‍ പരിചയമുണ്ട്. മകന്റെ പിറന്നാളിന് വിളിച്ചിരുന്നു. അതിന് വന്നപ്പോഴാണ് സമ്മാനം നല്‍കിയത്. അത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നും അയാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയില്ലെന്നുമാണ് നവ്യ പറയുന്നത്. നാട്ടില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായുളള സഹായം ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും നവ്യ നായര്‍ പറയുന്നു.
Leave a Reply