ബിജെപി യിൽ ചേർന്ന് നടൻ ശരത് കുമാർ ! ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതം തലയുർത്തിപ്പിടിച്ച് നിൽക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി !

തമിഴ് സിനിമ രംഗത്തെ സൂപ്പർ സ്റ്റാറും സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ പാർട്ടിയിലേക്ക് അംഗത്വം എടുത്തു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജെപി നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകൾ  ശരത്കുമാർ പൂർത്തിയാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിക്കാണ് ശരത്കുമാർ പ്രാധാന്യം നൽകുന്നത്. അവിടെ സീറ്റ് നൽകിയാൽ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന.

കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ബിജെപി യെയും നരേന്ദ്ര മോദിയെയും പുകഴ്ത്തി സംസാരിച്ചിരുന്നു. തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡിഎംകെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ ഡിഎംകെ. ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 2001-ൽ ഡിഎംകെയുടെ രാജ്യസഭാംഗമായി. 2006-ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്കൊപ്പം അണ്ണാ ഡിഎംകെയിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ രാധികയെ പുറത്താക്കിയതോടെ 2007-ൽ സമത്വ മക്കൾ കക്ഷി ആരംഭിച്ചു. ശേഷം  011-ൽ തെങ്കാശിയിൽനിന്ന് മത്സരിച്ച് നിയമസഭയിലെത്തി.

അടുത്തിടെ ശരത് കുമാർ മോദിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ലോകത്തിന്റെ ഏത് ഭാഗത്ത് ചെല്ലുമ്പോഴും ഭാരതീയൻ എന്ന നിലയിൽ ഇപ്പോൾ നമുക്ക് ബഹുമാനം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിനുള്ള പ്രധാന കാരണം. അത് തുറന്നുപറയുന്നതിൽ ആരും മടി കാണിക്കേണ്ടതില്ല. ദുബായിൽ നടന്ന പരിസ്ഥിതി ഉച്ചകോടിയിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാൻ മത്സരിക്കുകയാണ് അവിടെയെത്തിയ ലോകനേതാക്കൾ.

എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ  ആർക്കും വോട്ട് ചെയ്യണമെന്ന് താൻ ആവശ്യപ്പെടില്ല. പക്ഷെ നല്ല നേതാക്കളെ അംഗീകരിക്കണം. പ്രധാനമന്ത്രിയെ പുകഴ്‌ത്തിയതുകൊണ്ട് താൻ ബിജെപിക്കൊപ്പം പോകുമെന്നാകും പലരും പ്രചരിപ്പിക്കാൻ പോകുന്നത്. അത്തരത്തിൽ പ്രചരിപ്പിച്ചാലും ഒരു പ്രശ്‌നവും തനിക്കില്ല എന്നും ശരത് കുമാർ പറഞ്ഞിരുന്നു.

തമിഴ് നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ചർച്ചകളാണ് കൂടുതലും നടക്കുന്നത്, നടൻ വിജയ് അടുത്തിടെയാണ് തന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്, ‘തമിഴക വെട്രി കഴകം’ എന്നാണ് വിജയ്‌യുടെ പാർട്ടിയുടെ പേര്. അതുപ്പോലെ അടുത്തിടെ കേരളത്തിൽ നിന്നും നിരവധി പ്രമുഖർ ബിജെപി യിൽ അംഗത്വം എടുത്തിരുന്നു. നടൻ ദേവൻ, സംവിധായകൻ മേജർ രവി, രാഷ്ട്രീയ പ്രമുഖൻ പി സി ജോർജ്, മകൻ ഷോൺ ജോർജ് എന്നിങ്ങനെ നീളുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *