
നീ ധൈര്യമായി ചെയ്തോ, എന്റെ മക്കള്‍ക്കോ അതിനുള്ള ഭാഗ്യമുണ്ടാകാറില്ല ! അദ്ദേഹം എന്റെ തോളിൽ തട്ടിഅങ്ങനെ പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല ! ചിത്രം വൈറലാകുന്നു !
ഇന്നും മലയാളികൾ ഏറെ ഇഷ്ടപെടുന്ന സിനിമകളിൽ ഒന്നാണ് ‘നമ്പർ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. തിലകൻ, പ്രിയ രാമൻ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, ചിപ്പി എന്നിവർ കേന്ദ്ര അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ആ ചിത്രത്തെ ഇത്രയും ജനപ്രിയമാക്കാൻ കാരണം അതിൽ ബാലതാരങ്ങളായി എത്തിയ രണ്ടു കൊച്ചു മിടുക്കരായ കുട്ടികളുടെ അഭിനയ മികവുംകൊണ്ടുകൂടിയാണ്.
ആ ചിത്രത്തിൽ തിളങ്ങി നിന്ന രണ്ടു കുട്ടികളായിരുന്നു സുധി, അനുമോൾ. ഈ കഥ പോകുന്നത് ഇവരിലൂടെയാണ്. മികച്ച അഭിനയം കാഴ്ചവെച്ച ഈ കുട്ടികൾ ഇന്നും മലയാളികൾ മറന്നിട്ടില്ല. കുട്ടിത്താരങ്ങളായി വേഷമിട്ടത് ശരത് പ്രകാശും ലക്ഷ്മി മരയ്ക്കാറും ആയിരുന്നു, അതിൽ ലക്ഷ്മിയെ നമ്മൾ നേരെത്തെ പരിചയപെടുത്തിയിരുന്നു. ഇപ്പോൾ അതിൽ സുധി ആയി വേഷമിട്ട ശരത് പ്രകാഷിൻറെ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശരത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം സുധിയും പപ്പയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ആ സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചത്. അങ്ങനെ ഇത് സംഭവിച്ചു. 27 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതില്‍ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക എന്നും ശരത് കുറിച്ചു.

അദ്ദേഹം പങ്കുവെച്ച ഈ പോസ്റ്റ് നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്. പിന്നാലെ രസകരമായ കമന്റുകളാണ് വരുന്നത്. സുധി വളര്‍ന്ന് പപ്പയുടെ തോളപ്പം എത്തിയിട്ടും പപ്പയ്ക്ക് മാറ്റമില്ല എന്നാണ് കമന്റുകള്‍. മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ശരത് ഇപ്പോള്‍ മോഡലിങിലും പരസ്യ മേഖലയിലും സജീവമാണ്. ഏതാനും പരസ്യചിത്രങ്ങളില്‍ ശരത് അഭിനയിച്ചിട്ടുമുണ്ട്. ശരതിന്റെ സഹോദരന് ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പ്പര്യമുള്ള ശരത് ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ശരത് അടുത്തിടെ പങ്കുവെച്ചിരുന്നു. ഞാന്‍ മമ്മൂക്കയ്ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്ബോള്‍ മമ്മൂക്ക എന്നോട് ചോദിച്ചു, മോന് എങ്ങനെയാണ് വീട്ടിൽ നിന്റെ അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. അപ്പോൾ ഞാന്‍ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്ബോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവെച്ചാണ് കിടക്കാറുള്ളത്.അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്നാൽ അതുപോലെ ‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത് എന്നും ശരത് ഓർക്കുന്നു.
Leave a Reply