
വിവാഹ മോചനത്തിലേക്ക് എത്തിച്ചത് നഗ്മയുമായുള്ള ബന്ധം ! ഇരുവരും തമ്മിൽ ഉള്ളത് വളരെ ശക്തമായ ബന്ധം ! ശരത് കുമാറിന്റെ കുടുംബ വിശേഷങ്ങൾ !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ശരത് കുമാർ. അന്യ ഭാഷാ നടൻ ആയിരുന്നിട്ട് കൂടിയും മലയാള സിനിമകളിൽ എത്തുന്ന അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. അതുപോലെ തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് ശരത് കുമാറും രാധികയും. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. രാഹുൽ. അടുത്തിടെ ആയിരുന്നു ഇരുവരും തങ്ങളുടെ 22 മത് വിവാഹ വാർഷികം ആഘോഷിച്ചത്. ഇവരെ കൂടാതെ ഈയടുത്ത കാലങ്ങളിൽ മികച്ച വില്ലത്തി വേഷങ്ങൾ വഴി വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ മകൾ വരലക്ഷ്മിയും ഉൾപ്പെട്ടതാണ് കുടുംബത്തിലെ താരപ്രഭ.
ഇപ്പോഴിതാ ശരത് കുമാറിന്റെ ചില കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശരത് കുമാർ തന്റെ ആദ്യ ഭാര്യയായ ഛായയെ 1984 ലാണ് വിവാഹം ചെയ്തത്. ശേഷം 2000 ലാണ് ഇവർ വിവാഹമോചിതനാകുന്നത്. പ്രശസ്ത ദക്ഷിണേന്ത്യൻ നടി നഗ്മയുമായി, ശരത് കുമാറിനുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. ശേഷം ശരത് കുമാർ നഗ്മയെ വിവാഹം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് രാധികയുമായുള്ള വിവാഹം നടന്നത്.

നഗ്മയുമായുള്ള ആ പ്രണയകഥകക്ക് വിരാമമിട്ടുകൊണ്ട് 2001 ൽ രാധികയും ശരത്കുമാറും തമ്മിലുള്ള വിവാഹം നടന്നു. രാധികക്ക് ഇത് മൂന്നാം വിവാഹം ആയിരുന്നു. രാധികക്ക് മുൻ വിവാഹത്തിൽ ഒരു മകൾ ഉണ്ടായിരുന്നു. കൂടാതെ ശരത് കുമാറിനും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിൽ രണ്ടു മക്കൾ ഉണ്ട്, വരലക്ഷ്മി ശരത് കുമാറും, പൂജ ശരത് കുമാറും. ഈ മക്കളും ശേഷം ശരത് രാധിക ദമ്പതികളുടെ മകനും ചേർന്ന് ഇവർക്ക് ഇപ്പോൾ നാല്മ ക്കളാണ് ഉള്ളത്. തന്റെ രണ്ടാനമ്മയുമായി വരലക്ഷ്മി വളരെ നല്ല ബന്ധമാണ് ഉള്ളത് എങ്കിലും രാധിക ഒരിക്കലും തന്റെ അമ്മ അല്ല, അങ്ങനെ ആകില്ല, അവർ എന്റെ അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയാണ്.
എന്റെ അച്ഛനുമായി അവർ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, എല്ലാവര്ക്കും ഒരേയൊരു അമ്മ മാത്രമേ ഉണ്ടാവുകയുള്ളു, രാധികയോട് വെറുപ്പോ വിരോധമോ ഒന്നുമില്ല, പക്ഷെ ഒരിക്കലും തന്റെ അമ്മയുടെ സ്ഥാനത്ത് അവരെ കാണില്ല . പക്ഷെ അവരോട് തനിക്ക് വളരെ സ്നേഹമാണ് എന്നും വരലക്ഷ്മി തുറന്നു പറഞ്ഞിരുന്നു 1974 ൽ Mr. മദ്രാസ് യൂണിവേഴ്സിറ്റി കിരീടം നേടിയ ശരത്കുമാർ പ്രായം എഴുപതിനോടടുക്കുമ്പോഴും മികച്ച ശരീരപ്രകൃതിയോടെ നിരവധി യുവാക്കൾക്ക് പ്രചോദനമാണ്.
Leave a Reply