
ദുൽഖർ ഫൈറ്റ് സീൻ ചെയ്യുന്നത് മമ്മൂക്കക്ക് ഭയമാണ് ! എപ്പോഴും വിളിച്ചുകൊണ്ടിരിക്കും ! തന്റെ സിനിമ അനുഭവം തുറന്ന് പറഞ്ഞ് മാഫിയ ശശി !
വർഷങ്ങളായി സിനിമ രംഗത്ത് ഉള്ള ആളാണ് സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി. സംഘട്ടനം മാഫിയ ശശി എന്ന് സ്ക്രീനിൽ എഴുതി കാണിക്കുമ്പോൾ തന്നെ നമുക്കൊരു ആവേശമാണ്. അദ്ദേഹം സിനിമ ലോകത്ത് എത്തിയിട്ട് 40 വർഷം പിന്നിടുമ്പോൾ അടുത്തിടെ അദ്ദേഹത്തെ തേടി ദേശിയ പുരസ്കാരം എന്ന സന്തോഷ വാർത്ത എത്തിയിരുന്നു. . ശശിധരൻ പുതിയവീട്ടിൽ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്, മലയാളസി സിനിമ ഇന്ന് തെന്നിത്യൻ സിനിമ ലോകത്ത് പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ആണ്, വിവിധ ഭാഷകളിലായി ഇതിനോടകം ആയിരത്തിലധികം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
ചെറുപ്പത്തിൽ കളരി പഠിച്ചിരുന്നു, അങ്ങനെയാണ് അദ്ദേഹം സിനിമ രംഗത്ത് എത്തുന്നത്. ആദ്യം സ്റ്റണ്ട് കൊറിയോഗ്രാഫർ ആയത് മമ്മൂട്ടിയുടെ ചിത്രം പപ്പയുടെ സ്വന്തം അപ്പൂസിലായിരുന്നു. ‘മാഫിയ’ എന്ന സിനിമയുടെ ഭാഗമായശേഷമാണ് മാഫിയ എന്ന പേര് ശശിക്കൊപ്പം ചേർന്നത്. ഇപ്പോഴിതാ താര പുത്രൻമാരേ കുറിച്ച് അദ്ദേഹം പങ്കുവെച്ച ചില ഓർമകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ.
പ്രണവിനെയും ദുൽഖറിനെയും ആദ്യ ചിത്രത്തിൽ തന്നെ അവരെ സ്റ്റണ്ട് പഠിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു എന്നാണ് മാഫിയ ശശി പറയുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോയിൽ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്തിരുന്നു. ഇപ്പോഴത്തെ യുവ താരങ്ങൾ കൂടുതൽ പേരും സ്റ്റണ്ട് ഇഷ്ടപ്പെട്ട് ചെയ്യുന്നവരാണ്, ആ കൂട്ടത്തിലാണ് ദുൽഖറും പ്രണവും. എന്നാൽ ദുൽഖർ സെക്കന്റ് ഷോയിൽ ഫൈറ്റ് ചെയ്യുമ്പോൾ മമ്മൂക്കയോ സഹായി ജോർജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും.

തന്റെ മകൻ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കും എങ്ങനെ ദുൽഖർ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാൻ വേണ്ടി അദ്ദേഹം അന്ന് ഒരുപാട് തവണ വിളിച്ചിരുന്നു. ‘എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കൾക്ക് പേടിയുണ്ടാകുമല്ലോ. മാത്രമല്ല സെക്കന്റ് ഷോയിൽ നാനൂറ് അടി ഫൈറ്റ് ദുൽഖർ ഒറ്റ ഷോട്ടിൽ ചെയ്ത് തീർത്ത് എന്നെ ഞെട്ടിച്ചിരുന്നു. അങ്ങനെയൊന്നും ആരും ചെയ്യാറില്ല. കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്. പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ നമുക്ക് ഇവരെ കൊണ്ട് ചെയ്യിപ്പിക്കാനും തോന്നും ജോലിയും എളുപ്പമാണ് എന്നും മാഫിയ ശശി പറയുന്നു.
ഇന്നത്തെ മിക്ക താരങ്ങളും സ്റ്റൻഡിന് വേണ്ടി ഒരുപാട് പഠനം നടത്തുന്നവരുണ്ട് നടൻ സൂര്യയടക്കമുള്ളവർ മാർഷൽ ആർട്സ് പരിശീലിക്കുന്നുണ്ട്, അതിനുശേഷമാണ് ഫൈറ്റ് ചെയ്യാൻ വരുന്നത്. ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോൾ ഇർക്കെല്ലാം ചെയ്യേണ്ട ടൈമിങ് മനസിലാകും. പിന്നെ നമുക്ക് ഇങ്ങോട്ട് കാര്യങ്ങൾ പറഞ്ഞ് തരും. എല്ലാവരും ഹോളിവുഡ് സിനിമകളൊക്കെ കാണുന്നവരാണല്ലോ എന്നും മാഫിയ ശശി പറയുന്നു.
Leave a Reply