എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ പരാജയമാണ് എന്ന് മമ്മൂട്ടി പറഞ്ഞു ! ആ വാശിക്കാണ് ഞാൻ ആ ചിത്രം ചെയ്തത് ! സത്യൻ അന്തിക്കാട് പറയുന്നു !

മലയാള സിനിമക്ക്  നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇന്നത്തെ മിക്ക സൂപ്പർ സ്റ്റാറുകളുടെയും കരിയർ മികച്ച രീതിയിൽ ആവാൻ പ്ര പ്രധാന പങ്ക് വഹിച്ച ആളാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ജയറാം എന്നിവർക്ക് സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും വിജയ പാത ആയിരുന്നു. അതുപോലെ അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി 1989 ൽ അനിയോച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു അര്‍ത്ഥം. വേണു നാഗവള്ളി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്നാൽ അങ്ങനെ ഒരു ചിത്രം ഉണ്ടാകാൻ ഒരു കാരണമുണ്ട് എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ  സത്യൻ അന്തിക്കാട്. മമ്മൂട്ടി തന്നെ വാശി കയറ്റിയതിനാലും അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അര്‍ത്ഥം എന്ന ചിത്രം താൻ സൃഷ്ട്ടിച്ചത് എന്നുമാണ് സത്യൻ അന്തിക്കാട് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സാധാരണ ഞാൻ ഒരു സിനിമ ആലോചിക്കുമ്പോൾ അതിൽ ആദ്യം വിഷയമാണ് മനസിലേക്ക് വരുന്നത്. അങ്ങനെ ഉണ്ടായ ചിത്രങ്ങളാണ് തലയണ മന്ത്രവും സന്മനസുള്ളവര്‍ക്ക് സമാധാനവുമൊക്കെ.

എന്നാൽ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു നായകൻവേണ്ടി ഒരു കഥ ഉണ്ടാക്കുന്നതും അത് ഒരു സിനിമ ആക്കുന്നതും എന്നാണ് അദ്ദേഹം പറയുന്നത്. അതാണ് ‘അര്‍ത്ഥം’. മമ്മൂട്ടി എന്ന നടനുവേണ്ടി ചെയ്ത സിനിമയാണ് അത്. മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. കിന്നാരത്തിലും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം എന്റെ മറ്റു ചിത്രങ്ങളെ പോലെ അത്ര ഹിറ്റ് ആയിരുനില്ല. പക്ഷെ അതിലെ ശ്രീധരന്‍ വളരെ നന്നായിട്ടാണ് മമ്മൂട്ടി ചെയ്തത്.

അതിനു ശേഷം മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി എന്നെ കണ്ടപ്പോൾ പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന് എന്ന്. ആ വാക്കുകൾ എന്റെ മനസ്സിൽ കൊണ്ടു.. അങ്ങനെ ഞാൻ അപ്പോൾ തന്നെ വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമുണ്ടാവണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ മമ്മൂട്ടിയുടെ ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ബില്‍ഡ് ചെയ്ത കഥാപാത്രമാണ് ബെന്‍ നരേന്ദ്രന്‍ മാറി.

ആ ചിത്രത്തിൽ ശ്രീനിവാസന്റെ കോണ്‍ട്രിബൂഷനുമുണ്ടായിരുന്നു. അങ്ങനെ അതൊരു പൂര്‍ണതയുള്ള സിനിമയായി മാറി. അതിന്റെ ഉള്ളില്‍ നല്ല ലൈഫുള്ള സീനുകളുണ്ടാക്കി. ആ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. മമ്മൂട്ടിയുടെ മുമ്പില്‍ എന്റെ മാനം കാത്തു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *