സന്ദേശം ഇറങ്ങിയ സമയത്ത് ഒരുപാട് ഊമ കത്തുകള്‍ വന്നിരുന്നു ! എല്ലാത്തിലും ഭീഷണികളും അസഭ്യമായിരുന്നു ! സത്യൻ അന്തിക്കാട് പറയുന്നു !

‘സന്ദേശം’ എന്ന കാലത്തിന് മുന്നേ സംഭവിച്ച മലയാള സിനിമകളിൽ ഒന്നാണ്. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ രചന നമ്മുടെ പ്രിയങ്കരനായ ശ്രീനിവാസനായിരുന്നു. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം 1991 -ൽ പ്രദർശനത്തിനിറങ്ങി..

ഇപ്പോഴും ഈ സിനിമയുടെ നിരവധി ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സന്ദേശം സിനിമ ഇറങ്ങിയ സമയത്ത് തങ്ങള്‍ക്ക് ഒരുപാട് ഊമ കത്തുകള്‍ വരുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്ന അറ്റാക്കുകള്‍ ഒന്നും ഒന്നുമല്ലെന്നും.‍ അന്നൊക്കെ നല്ല പച്ചത്തെറികളാണ് വന്നിരുന്നതെന്നും സത്യൻ അന്തിക്കാട് സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഊമക്കത്തുകളാണ് വരുന്നത് . ഇത്തരം കത്തുകള്‍ വന്നാല്‍ താൻ ഇല്ലാത്തപ്പോള്‍ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസൻ വെച്ചിരുന്നു. ശ്രീനിവാസനെ തേടിയും ഇഷ്ടം പോലെ കത്തുകള്‍ വരും. കത്തുകള്‍ എല്ലാം കൂമ്ബാരം പോലെ വെച്ചിട്ട് ശ്രീനിവാസൻ ഓരോന്നായി എടുത്ത് ആ കത്തെഴുതിയ ആളുടെ അതേ മനോഭാവത്തോടെ എക്സ്പ്രഷനിട്ട് വായിക്കും. എടാ പട്ടി… നിനക്ക് നാണമുണ്ടോടാ എന്നൊക്കെ ചോദിച്ചാണ് കത്തുകള്‍..

ശ്രീനി ആണെങ്കിൽ ഈ കത്തുകളൊക്കെ അഭിനയിച്ച് വായിക്കും, ഞങ്ങള്‍ ചിരിച്ച്‌ മറിയും. ശ്രീനി ഒരു കത്ത് വായിച്ച്‌ കഴിയുമ്പോൾ വീണ്ടും മറ്റൊരു കത്ത് ഞാൻ വായിക്കും. ഞങ്ങള്‍ക്ക് അതെല്ലാം ഒരു തമാശയാണ്. കാരണം ആ സിനിമ ഞങ്ങളില്‍ നിന്നും പോയി കഴിഞ്ഞു. അത് അന്ന് ചെയ്ത് കഴിഞ്ഞ സിനിമയല്ലേ, ഇന്നും അതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നതിൽ സന്തോഷം ഉണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു.. ശ്രീനിവാസൻ സത്യൻ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത് വിലമതിക്കാനാകാത്ത കാലാ ശ്രിഷ്ട്ടികളായിരുന്നു, 1986ല്‍ ടി.പി ബാലഗോപാലൻ എം.എ എന്ന മോഹൻലാല്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പിന്നീട് സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകള്‍ ഇരുവരും ചേർന്ന് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *