
ഒരുപാട് നന്മകളുള്ള കുട്ടിയാണ്, യാതൊരു കളങ്കവുമില്ലാത്ത വളരെ ജെനുവിൻ ആയിട്ടുള്ള ആളാണ് നയൻതാര !
മലയാളത്തിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര. മലയാളികളുടെ സ്വന്തം സംവിധയകാൻ സത്യൻ അന്തിക്കാടാണ് തിരുവല്ല സ്വാദേശി ഡയാന കുര്യനെ നയൻതാരയാക്കി സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ക്ലബ് എഫ് എമ്മിനോടായിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമ ജീവിത്തിനിടയിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജെനുവിൻ ആയിട്ടുള്ള ആളാണ് നയൻതാര. ഒരു കളങ്കവുമില്ലാത്ത കുട്ടിയാണ് അവർ. പുറമെ കാണുന്ന സ്റ്റാർടത്തിനും അതിന്റെ വലുപ്പത്തിനുമപ്പുറം ഒരുപാട് നന്മകൾ ഉള്ള കുട്ടിയാണ്. ഓരോ സിനിമകൾ ചെയ്യുന്നതിന് മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവം അവർക്കുണ്ടായിരുന്നു. അജിത്തിന്റെ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരുപാട് തവണ വിളിച്ചു. എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല.
അതിനുശേഷം കുറച്ച് കഴിഞ്ഞ് ഞാൻ, അവരെ തിരിച്ച് വിളിച്ചു. അപ്പോൾ എന്നോട് പറഞ്ഞു ‘സാർ ഞാൻ മേക്കപ്പ് ഒക്കെ ഇട്ട് ഷോട്ടിന് റെഡി ആയി ഇരിക്കുവാണ്. സാർ അനുഗ്രഹിച്ചാൽ ഷോട്ടിന് പോകാമെന്ന് കരുതി’ എന്ന് നയൻതാര പറഞ്ഞു. അജിത്ത് അടക്കമുള്ള നടന്മാരും ക്രൂവും ഇവർക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ ഇപ്പോൾ തരികയാണ്. എ.ടി.എമ്മിൽ നിന്നും പൈസ എടുക്കുന്നത് പോലെ ആവശ്യമുള്ളപ്പോൾ എടുത്തോളൂ എന്ന് പറഞ്ഞ് ഞാൻ ആ രീതി നിർത്തിച്ചു എന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്നു എന്നത് തന്നെ അവരിലെ നന്മയെ ഓർമ്മിപ്പിക്കുന്നു, കേരളത്തിൽ ഷൂട്ടിങ്ങിന് വരുമ്പോൾ മിക്കപ്പോഴും എന്നെ വിളിച്ചിട്ട് വന്നു കാണാറുണ്ട് എന്നും അദ്ദേഹം പറയുന്നു.

നയൻതാര എന്ന ഡയാനയെ ആദ്യം കാണുന്നത് ഒരു മാഗസിന്റെ കവർ ഫോട്ടോയിലാണ്, അത് കണ്ടപ്പോൾ വളരെ ആത്മവിശ്വാസമുള്ള പെൺകുട്ടിയെ പോലെ തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്, അങ്ങനെ വിളിച്ചു വരാൻ പറഞ്ഞു, അങ്ങനെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.
ശേഷം, ഒരു വിവരവും ഇല്ലാതായതോടെ ഞാൻ അവരെ അങ്ങോട്ട് വിളിച്ചു, നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു എന്ന് പറഞ്ഞു. അപ്പോൾ അവർ എന്നെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്ന്. കാരണം തിരക്കിയപ്പോൾ പറഞ്ഞു ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, അപ്പോൾ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് പറഞ്ഞു. അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വന്നത് എന്നും അദ്ദേഹം പറയുന്നു..
Leave a Reply