തന്റെ മൂന്ന് മക്കൾക്കും കാഴ്ചയ്ക്ക് പ്രശ്നമുണ്ട് എന്നതുതന്നെയായിരുന്നു സത്യൻ മാഷിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നതും !

ആദ്യ കാല മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ, മാനുവേൽ സത്യനേശൻ എന്ന നമ്മുടെ സ്വന്തം സത്യൻ മാഷ്. അദ്ദേഹത്തിന് ശേഷം ഒരുപാട് പ്രഗത്ഭരായ അഭിനേതാക്കൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട് എങ്കിലും സത്യൻ മാഷിന്റെ കസേര ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ് എന്നത് ഏതൊരു മലയാളി പ്രേക്ഷകരുടയും പൊതു അഭിപ്രായമാണ്. സത്യൻ മാഷിന്റെ കുടുംബത്തെ കുറിച്ച് അറിയാൻ ഇപ്പോഴും ആരാധകർക്ക് വളരെ ആകാംഷയാണ്. ശ്രീമതി ജെസ്സിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക്  മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി  പ്രകാശ്, സതീഷ്, ജീവൻ. പക്ഷെ നിർഭാഗ്യവശാൽ സത്യന്റെ മൂന്ന് മക്കൾക്കും കാഴ്ചക്ക് തകരാറുകൾ ഉണ്ടായിരുന്നു. മക്കൾക്ക് കണ്ണുകാണാൻ സാധിക്കാത്ത സങ്കടം മരിക്കുന്ന അന്നുവരേയും അദ്ദേഹത്തെ വേട്ടയാടി.

എന്നാൽ  അതിൽ അദ്ദേഹത്തിന്റെ മൂത്ത മകൻ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു. ബാക്കി രണ്ടു മക്കളും കാഴ്ച്ചയിൽ തകരാറുകൾ ഉണ്ടെങ്കിലും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇവർ തിരുവനന്തപുറത്താണ് താമസം. പാളയം എൽ എം എസ് പള്ളിയിലാണ് സത്യൻ മാഷിന്റെ സ്‌മൃതി കുടീരം. അച്ഛനെപ്പോലെ തന്നെ കലാപരമായി ഏറെ മുന്നിലായിരുന്നു. മനോഹമായി പാടുമായിരുന്നു. ഇവരുടെ മക്കളും കൊച്ചുമക്കളും കാലാരംഗത്ത് കഴിവുള്ളവർ ആണ്. കൂടാതെ അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ മലയാളത്തിൽ അഞ്ചു സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോൾ കാഴ്ചക്ക് കാര്യമായ പ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുണ്ട്.

എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, മൂന്നുപേരും കൈ കോർത്ത് പിടിച്ചു വരുന്ന ഒരു ദിവസമുണ്ട്. ജൂൺ 15 പാളയം പള്ളിയിൽ. സത്യൻ മാഷ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. മൂന്നുപേർക്കും കാഴ്ചയ്ക്ക് പ്രശ്നമുണ്ട് അതുതന്നെയാണ് സത്യൻ മാഷിനെ വിഷമിപ്പിച്ച സംഗതിയും. കാഴ്ചയില്ലാത്ത സത്യന്മാഷിന്റെ മൂന്നു ആൺമക്കൾ. അച്ഛന്റെ ശവകുടീരത്തിൽ വന്നു നിന്ന് പ്രാർത്ഥിക്കുമ്പോൾ അത് കണ്ടുനില്ക്കുന്നവരെകൂടി കരയിച്ചു കളയും. 1971 ജൂൺ 15നാണ് അദ്ദേഹം വിടപറഞ്ഞത്.

എന്നാൽ മൂത്തമകൻ മരിച്ചിട്ട് ഒന്പത്‌ വര്ഷമായി. അത്‌കൊണ്ടുതന്നെ ഇപ്പോൾ അച്ഛന്റെ ഓർമ്മ ദിനം ജീവനും സതീഷും മാത്രമാണ് എത്തുന്നത്.  തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചതാണ്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കി. അതിനു ശേഷം കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം അദ്ദേഹം പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുസരിച്ചിരുന്നു..

അങ്ങനെ അദ്ദേഹം തന്റെ പട്ടാള സേവനത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തി  തിരുവിതാംകൂറിൽ പോ,ലീ,സിൽ  ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ ക,മ്മ്യൂ,ണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ സത്യൻ മാഷ് യാത്രയായിട്ട് 53 വർഷം

Leave a Reply

Your email address will not be published. Required fields are marked *