കാൻസർ ആണെന്ന് അറിഞ്ഞിരുന്നു! അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ! കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..! സീമ ജി നായർ !

മലയാള സിനിമ ലോകവും ആരാധകരും മേഘനാഥന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ്. അദ്ദേഹം തന്റെ അറുപതാമത്തെ വയസിലാണ് അസുഖം മൂലം വിടപറഞ്ഞിരിക്കുന്നത്. തീർത്തും അപ്രതീക്ഷിത വിടവാങ്ങൽ എന്നാണ് മരണവാർത്ത അറിഞ്ഞ ഓരോ ആളുകളും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ അടുത്ത് ഇറങ്ങിയ സമാധാന പുസ്തകം ആയിരുന്നു അവസാന ചിത്രം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു ദിവസങ്ങൾ ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നാലെ ആണ് അന്ത്യം. ഇപ്പോഴിതാ നിരവധി ആദരാഞ്ജലി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സിനിമ സീരിയൽ താരം സീമ ജി നായർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ആദരാഞ്ജലികൾ, ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്, വിശ്വസിക്കാൻ പറ്റുന്നില്ല, ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും അത്രക്കും പാവം ആയിരുന്നു നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല..

ഇന്നിപ്പോൾ രവിലെ ഈ വാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ .എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത് എന്നാണ് സീമ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *