
മോഹൻലാലിനും മമ്മൂട്ടിക്കും കോടികളില്ലേ, സഹായിച്ച് കൂടേ എന്ന് ചോദിക്കുന്നവരോട്.. എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട് ! സീമ പറയുന്നു
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സീമ ജി നായർ. അതുപോലെ തന്നെ ചാരിറ്റി ചെയ്യുന്നതിലും സീമ തന്റേതായ സമയം കണ്ടെത്താനുണ്ട്, ഇപ്പോഴിതാ സിനിമാ താരങ്ങളെ പഴിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്കെതിരെ സംസാരിക്കുകയാണ് സീമ ജി നായർ. സീമ പറയുന്നത് ഇങ്ങനെ, ഇപ്പോൾ ഞാൻ പലപ്പോഴും കാണുന്നത് ഏതെങ്കിലും ആർട്ടിസ്റ്റ് മരിച്ചാൽ ഞാൻ അനുശോചനമിട്ടാൽ ഉടനെ അതിന് താഴെ വരുന്ന കമന്റ് മരിക്കാൻ വിട്ടു കൊടുത്തതല്ലേ, മമ്മൂട്ടിയും മോഹൻലാലമുണ്ടല്ലോ, കോടികളുണ്ടാക്കുന്ന അവർക്ക് കൊടുത്താലെന്താണ് എന്നാണ്. നമ്മൾക്കെങ്ങനെയാണ് അങ്ങനെ പറയാൻ പറ്റുന്നത്. കൊടുക്കുന്നതും കൊടുക്കാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.
സഹായങ്ങൾ ചെയ്യുന്നത് എല്ലാവരെയും കാണിച്ചുകൊണ്ടാണോ, അവർ ആരുമറിയിയാതെ എത്ര പേരെ സഹായിക്കുന്നുണ്ടെന്ന് ഈ പറയുന്നവർക്കൊക്കെ അറിയുമോ. മമ്മൂക്കയ്ക്കും ലാലേട്ടനും ഞങ്ങൾ ഇത്രയും പേരെ സഹായിച്ചു എന്ന് പറഞ്ഞ് പോസ്റ്റിടാൻ പറ്റുമോ. എന്നും എല്ലാവർക്കും കൊടുക്കാൻ പറ്റുമോ. എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ടാകും. ഒരാൾ മരിച്ച അമ്മ, ആത്മ സംഘടനകൾ അവരെ കൊന്നതാണെന്ന് പറയുന്നെന്നും അത് ശരിയല്ലെന്നും സീമ ജി നായർ പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.

ഞാൻ ആദ്യമായി സമൂഹ മാധ്യമങ്ങളിൽ കൂടി സഹായം ചോദിച്ചത് ശരണ്യക്ക് വേണ്ടിയായിരുന്നു, അത് ചികിത്സ തുടങ്ങി രണ്ടു വർഷത്തിന് ശേഷമാണ്, അത് അത്രക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതുകൊണ്ടാണ്, അവളെ സെറ്റിൽ ചെയ്യാനും ട്രീറ്റ്മെന്റ് ചെയ്യാനുമുള്ള അവസാന നിമിഷത്തെ പെെസ വരെ ആ ഒരു പോസ്റ്റിൽ നിന്നും കിട്ടി. അങ്ങനെയാണ് ഞാൻ പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് വരുന്നത്. പക്ഷെ അതിനിരട്ടി കാര്യങ്ങൾ അതിന് മുമ്പ് ചെയ്തിട്ടുണ്ട്. ഒരു കെെ കൊണ്ട് കൊടുക്കുന്നത് മറുകെെ അറിയരുത് എന്ന പ്രമാണത്തിലായിരുന്നു പോയിക്കൊണ്ടിരുന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച് സോഷ്യൽ വർക്കറായതല്ല. ശരണ്യ ആത്മയിലെ അംഗമാണ്. അന്ന് ഞാൻ ആത്മ വെെസ് പ്രസിഡന്റായിരുന്നു. അന്ന് ശരണ്യയെക്കുറിച്ച് അറിയില്ല. സാമ്പത്തികമുള്ള വീട്ടിലെ ആളാണെന്നാണ് താൻ കരുതിയിരുന്നതെന്നും സീമ ജി നായർ പറയുന്നു.. ഇതിനോടകം തന്നെ നിരവധി പേർക്ക് സഹായം ചെയ്ത ആളുകൂടിയാണ് സീമ ജി നായർ.
Leave a Reply