
ഒരു ഭർത്താവിൽ നിന്നും ഭാര്യ ആഗ്രഹിക്കുന്നതൊന്നും പാര്‍ത്ഥിപനില്‍ നിന്നും കിട്ടയില്ല ! അയാൾ കള്ളം പറയുകയാണ് ! നടി സീത പറയുന്നു !
തമിഴ് നടൻ ആണെങ്കിലും മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടൻ പാർത്ഥിപൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അവതാരകൻ ആയും, സംവിധായകൻ ആയും നടനായും നിരവധി ചിത്രങ്ങളിലും വേദികളിലും അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചിരുന്നു. അതുപോലെ നമുക്ക് ഏറെ പരിചിതയായ ആളാണ് നടി സീത. ഒരു തെന്നിന്ത്യൻ താരമായ സീത നിരവധി മലയാളം സിനിമകളിലും അഭിനയിച്ചിരുന്നു. തന്മാത്ര, കറൻസി, നോറ്റ്ബുക്ക്, വിനോദയാത്ര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സീത ശ്രദ്ധ നേടിയിരുന്നു.
സീതയുടെ ആദ്യ ഭർത്താവ് നടൻ പാർത്ഥിപൻ ആയിരുന്നു, എന്നാൽ ഇരുവരും വിവാഹ മോചിതർ ആകുക ആയിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ശേഷം നടി മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ തന്റെ മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് സീത. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താനാണ് പാര്‍ത്ഥിപനോട് പ്രണയം പറഞ്ഞത്, തന്റെ അമിത പ്രതീക്ഷ കാരണമാണ് കുടുംബം തകര്‍ന്നത് എന്നൊക്കെ നടന് കള്ളം പറയുകയാണ് എന്നാണ് സീത ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഞങ്ങളുടെ വിവാഹ മോചന ശേഷം ഇന്ന് ഈ നിമിഷം വരെയും അദ്ദേഹം പല അഭിമുഖങ്ങളിലും പറയുന്നത്, പ്രണയം ആദ്യം തുറന്ന് പറഞ്ഞത് ഞാനാണ് എന്നാണ്, മാത്രവുമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണം എന്നും പാര്ത്ഥിപന് പറഞ്ഞിരുന്നു. എന്നാല്‍ അത് എല്ലാം തെറ്റാണ്, കള്ളമാണ്. തങ്ങളുടെ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു. ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് തന്നെ കൊണ്ട് ആദ്യം പറയിപ്പിക്കുകയായിരുന്നു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷെ അതെന്തോ തനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല.
അങ്ങനെ അദ്ദേഹം എന്നോട് ഇത് തന്നെ പറഞ്ഞുകൊണ്ടിരുന്നു, അങ്ങനെ ഒരു ദിവസം എപ്പോഴോ ആ സംസാരത്തിന് ഇടയില്‍ എന്റെ വായില്‍ നിന്ന് തന്നെ വന്ന് പോയതാണ്, ‘ഐ ലവ് യൂ’ എന്ന്. അതിനാണ് വേര്‍പിരിഞ്ഞ ശേഷവും അദ്ദേഹം പറയുന്നത്, താനാണ് ആദ്യം ഇഷ്ടം പറഞ്ഞത് എന്ന്. അതിന് പിന്നിലുള്ള സത്യം ഇതാണ്. ആ സത്യത്തെ മറച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്. താന്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ശരിയാണ്, ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല എന്നത് തന്നെയാണ് ബന്ധം തകരാന്‍ കാരണം എന്നാണ് സീത പറയുന്നത്.
Leave a Reply