‘എംഎൽഎ സ്ഥാനത്ത് തുടരാൻ ഗണേഷ്‌കുമാർ അർഹനല്ല’ ! യുഡിഎഫിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ല ! ഷാഫി പറമ്പിൽ പറയുന്നു !

ഒരു സമയത്ത് കേരളമാകെ കോളിളക്കം ശ്രിട്ടിച്ച ഒരു വിഷയമായിരുന്നു സോളാർ. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ആ കേസിൽ സി ബി എ യുടെ ചില നിർണ്ണായക വെളിപ്പെടുത്തലുകൾ ഇപ്പോൾ കേരളകമാകെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.

അതുകൊണ്ട് തന്നെ ഇപ്പോൾ ഗണേഷ് കുമാറിനെതിരെ ഇപ്പോൾ വ്യാപകമായി വിമർശനം ഉയരുകയാണ്, പക്ഷെ അദ്ദേഹം ഇപ്പോഴും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് അദ്ദേഹം പറയുന്നത്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ പോലെ ഇത്രയും നീതിമാനായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ  ജീവിതാവസാനം വരെ വേട്ടയാടാൻ ഉപയോഗിച്ചത് കള്ളകഥകളാണെന്നും ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് രാഷ്ട്രീയ ദുരന്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

അതുപോലെ തന്നെ ഗണേശൻ ഇനി യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് അത് അനുവദിക്കില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളും ഗണേഷ് കുമാറിനെ സ്വീകരിക്കരുതെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചനയും ദുരന്തവുമാണ് ഈ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതുപോലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതോടെ ഇടതുമുന്നണിക്ക് അകത്തോ പുറത്തോ എന്നുറപ്പില്ലാത്ത അവസ്ഥയിലായിരുന്നു കെ ബി ഗണേഷ് കുമാര്‍ . സി പി എമ്മിലെ വലിയൊരുവിഭാഗം നേതാക്കള്‍ ഗണേഷ് കുമാറിനെതിരാണ്. അതുകൊണ്ട് തന്നെ മറുകണ്ടം ചാടാൻ പഴുതുകൾ നോക്കിയാ ഗണേഷിനെ ഇനി പത്തനാപുരമല്ല കേരളം തന്നെ കൈവിട്ടുപോയാലും ഇനി  ഇയാളെ ചുമക്കില്ല എന്നും രാഹുൽ മാങ്കൂട്ടത്തിലും വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *