
ആ നിമിഷം ഞാൻ അവനിൽ കണ്ടത് ആ പഴയ മോഹൻലാലിനെയാണ് ! പൃഥ്വിരാജ് എന്നെ അത്ഭുതപ്പെടുത്തി ! അനുഭവം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
ഒരു സമയത്ത് സൂപ്പർ ഹിറ്റുകളുടെ സംവിധാകനായിരുന്ന ഷാജി കൈലാസ് മലയാള സിനിമയുടെ തന്നെ അഭിമാനമായിരുന്നു, പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം കടുവ എന്ന സിനിമ ചെയ്തിരുന്നു, ആ സിനിമയെ കുറിച്ച് മുമ്പൊരിക്കൽ ഷാജി കൈലാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ.. സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് കാട്ടുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷാജി കൈലാസ് പറയുന്നത്. അവൻ ആ ചെയ്യുന്ന രീതി അത് പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന ആ എനർജിയാണ് എനിക്ക് ആ നിമിഷം പൃഥ്വിരാജിൽ കാണാൻ സാധിച്ചത് എന്നും ഷാജി കൈലാസ് പറയുന്നു.

അതുപോലെ നീണ്ട എട്ട് വർഷത്തിന് ശേഷമാണ് എന്റെ ഒരു സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത ‘ജിഞ്ചർ’,‘മദിരാശി’ എന്നിവ തമാശപ്പടങ്ങൾ ആയിരുന്നു.ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പൊട്ടി പാളീസായി. തുടർന്ന് എന്റെ ശൈലിക്കു പറ്റിയ കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. അതിനെ കൂടെ ഇത് എന്റെ കഥ ആണെന്നും പറഞ്ഞ് ഒരാൾ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിനു ബന്ധമില്ല. അമിതാഭ് ബച്ചൻ എന്നു കഥാപാത്രത്തിനു പേരിട്ടാൽ അത് നടൻ അമിതാഭ് ബച്ചന്റെ കഥയാകുമോ.. എന്നും അദ്ദേഹം ചോദിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമായിരുന്നു കടുവ. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിട്ടത്. സംയുക്ത മേനോനായിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടി തിയറ്ററിൽ വിജയം കൈവരിച്ച ചിത്രം കൂടിയായിരുന്നു കടുവ.
Leave a Reply