
ഒരൊറ്റ സിനിമ കൊണ്ട് ഏവരുടെയും പ്രിയങ്കരനായ നടൻ ഷാജിൻ ! യുവ നായകന്റെ അമ്മാവൻ ! പക്ഷെ ഇന്നത്തെ അദ്ദേഹത്തിന്റെ ജീവിതം !
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ അവർ അങ്ങനെ ഒരുപാട് ചിത്രങ്ങളൊന്നും ചെയ്യണമെന്നില്ല, അതും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാഗമകൂടി ആയിരുന്നാൽ എക്കാലവും അവരെ ഓർമ്മിക്കപ്പെടും, അത്തരത്തിൽ ഫാസിലിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് അനിയത്തി പ്രാവ്. ഇന്നും മിനിസ്‌ക്രീനിൽ ആ ചിത്രം ഹിറ്റാണ്, കാലം കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെ അതിലെ ഓരോ രംഗങ്ങളും ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതിൽ ശാലിനിയുടെ സഹോദരന്മാരായി മത്സരിച്ച് അഭിനയിച്ചത്, കൊച്ചിൻ ഹനീഫയും, അതുപോലെ ജനധർദ്ദനനും, ഏറ്റവും ഇളയ ആങ്ങളയായ വർക്കി എന്ന കഥാപാത്രമായി എത്തിയത് നമുക്ക് അതികം കണ്ടു പരിചയം ഇല്ലാത്ത നടനായിരുന്നു, പക്ഷെ ആ ചിത്രം കണ്ടവർക്ക് ആർക്കും വർക്കിയെ മറക്കാൻ കഴിയില്ല, കൂട്ടത്തിലെ എടുത്തുചാട്ടക്കാരനും മുന്കോപിയുമായ വകർക്കി കുഞ്ഞുപെങ്ങനെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരനായി തകർത്ത് അഭിനയിക്കുക ആയിരുന്നു.
എന്നാൽ അതിനു ശേഷം അതികം അങ്ങനെ ആ നടനെ മലയാളികൾ കണ്ടിരുന്നില്ല, ഒന്ന് രണ്ടു തമിഴ് സിനിമകളിലും ഇടക്ക് കണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് ഷാജിൻ എന്നാണ്, കൂടാതെ ഇദ്ദേഹം നടൻ ഫഹദ് ഫാസിലിന്റെ അമ്മാവൻ കൂടിയാണ്. പക്ഷെ പെട്ടെന്ന് തന്നെ സിനിമ രംഗത്തുനും അദ്ദേഹം അപ്രത്യക്ഷൻ ആകുക ആയിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹം ഇപ്പോൾ എവിടെയാണ്, എന്താണ് സംഭവിച്ചത് എന്നിങ്ങനെയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.

അക്കൂട്ടത്തിൽ തങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ ആരാധകരും പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചിലർ പറയുന്നത്, ഓവർ ആക്ടിങ് കൊണ്ട് മലയാളത്തിൽ അവസരം കിട്ടാതെ വരികയും, തമിഴിൽ ചെന്നപ്പോൾ അഭിനയിക്കുന്നില്ല എന്ന പേരിൽ പുറത്താക്ക പെടുകയും ചെയ്തതോടെയാണ് സിനിമ രംഗം അദ്ദേഹം ഉപേക്ഷിച്ചത് എന്നാണ്. അനിയത്തി പ്രാവ് എന്ന സിനിമയ്ക്ക് ശേഷം അതിന്റെ തമിഴ് തെലുങ്ക് വേർഷനിലും അതേ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ശേഷം ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സീരിയലിലും ഷാജിൻ ശ്രദ്ധ നേടിയിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കാണാക്കിനാവ് എന്ന സീരിയലിലെ ഷാജിൻ്റെ കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നെഗറ്റീവ് ഷേഡുള്ള ശ്രീകാന്ത് എന്ന കഥാപാത്രത്തെയായിരുന്നു ഷാജിൻ അവതരിപ്പിച്ചിരുന്നത്.
എന്നാൽ അദ്ദേഹം അഭിനയ മേഖല ഉപേക്ഷിച്ച് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ ഷാജിൻ കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണ്. എറണാകുളം ബ്രോഡ് വേയിലുള്ള കിംഗ് ഷൂ മാര്‍ട്ട് നടത്തുന്നത് ഷാജിന്‍ ആണ്. ഷാജിൻ്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അനൂപ് കെ മോഹനാണ് ഈ ചിത്രം പകര്‍ത്തിയത്. സിനിമയുടെ പകിട്ടൊന്നും ഇപ്പോൾ ഇല്ല. പൂർണ്ണമായും ബിസിനസിലാണ് ഷാജിൻ്റെ ശ്രദ്ധ എന്നും അദ്ദേഹം പറയുന്നു.
ഏതായാലും അദ്ദേഹം ഇനി അഭിനയിച്ചാലും ഇല്ലാണെകിലും അനിയത്തിപ്രാവ് എന്ന ഒരൊറ്റ സിനിമ താനെ ധാരാളമാണ് ഷാജിൻ യെൻ നടനെ മലയാളികൾ എക്കാലവും ഓർത്തിരിക്കാൻ എന്നാണ് ആരാധകർ ഏറെയും പറയുന്നത്.
Leave a Reply