മിമിക്രി കാരനൊന്നും മകളെ കെട്ടിച്ചു തരില്ല എന്ന് പറഞ്ഞു ! പിന്നെ ഒന്നും നോക്കിയില്ല ! വിളിച്ചിറക്കി കൊണ്ടുവന്നു ! ഇന്നേക്ക് 25 വർഷം ! ആശംസകൾ നേർന്ന് ആരാധകർ

മലയാളികൾക്ക് വളരെ പ്രിയങ്കരരായ താര ജോഡികളാണ് ഷാജുവും ചാന്ദിനിയും.  ഇരുവരും ഇപ്പോഴിതാ തങ്ങളുടെ വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ്. ഒരു സമയത്ത് മലയാള സിനിമയിൽ നിരവധി ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ചാന്ദിനി മലയാളികളുടെ ഇഷ്ട നായികയായിരുന്നു. മിമിക്രി കലാ രംഗത്തുകൂടി സിനിമയിൽ എത്തിയ ഷാജു സിനിമ രംഗത്ത് ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു. ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും, മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 ഷാജുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.

എന്നാൽ അതെ കാരണത്താൽ തന്നെ തനിക്ക് നിരവധി അവസങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് പറയുകയാണ് ഷാജു. ചാന്ദിനി വിവാഹ ശേഷം കുടുംബിനിയായി മാറുകയും ഒപ്പം നൃത്ത വേദികളിലും അതുപോലെ വീട്ടിൽ തന്നെ ഡാൻസ് സ്‌കൂൾ നടത്തുകയും ചെയ്യുന്നുണ്ട്, ഇവർക്ക് രണ്ടു മക്കളാണ്. ഷാജു  ഇപ്പോൾ തന്റെ  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് സിനിമ സെറ്റിൽ നിന്നുതന്നെയാണ്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ ആദ്യമായി കാണുന്നത് എന്നും..

അതിനുശേഷം ഒന്ന് രണ്ടു സിനിമകൾ കൂടി ഒന്നിച്ച് ചെയ്തപ്പോൾ അത് സൗഹൃദമായി, അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയിക്കുന്ന സമയത്ത് തങ്ങൾ ഒരുപാട് സംസാരിക്കുവായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ലാന്‍ഡ്ഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു. പക്ഷേ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല, വീണ്ടും ശക്തമായി പ്രണയിച്ചു. അതുകൊണ്ട് കാര്യം വീട്ടിൽ പറയാൻ തീരുമാനിച്ചു.

അങ്ങനെ അവളുടെ വീട്ടില്‍ പോയി ഞാൻ നേരിട്ട് പെണ്ണ് ചോദിച്ചപ്പോള്‍ ഒരു മിമിക്രിക്കാരന് കെട്ടിച്ച്‌ കൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അവളുടെ വീട്ടുകാര്‍ പറഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല. വിളിച്ചിറക്കി കൊണ്ടുവെന്ന്. പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില്‍ വെച്ച്‌ വിവാഹം നടത്തി. ഇപ്പോൾ 25 വർഷമായി, രണ്ടുപേർക്കു പറക്കാൻ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം എന്നാണ് ഇരുവരും പറയുന്നത്. ഏതായാലും തങ്ങളുടെ ഇഷ്ട ജോഡികൾക്ക് ആശംസകൾ അറിയിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *