
ഞാൻ ഒരിക്കലും ദിലീപ് ഏട്ടനെ കുറ്റം പറയില്ല ! എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം ! ശാലു മേനോന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്, നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും കുറ്റാരോപിത്താനായി ദിലീപ് കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിപേരാണ് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടി ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശാലു മേനോൻ പറയുന്നത് തനിക്ക് അദ്ദേഹത്തെ അടുത്ത് അറിയില്ലെങ്കിലും ഇങ്ങനെ ഒരു തെറ്റ് അദ്ദേഹം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
ശാലുവിന്റെ വാക്കുകൾ ഇങ്ങനെ, പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ആ പറയുന്ന ഒന്നിനും ഒരു വ്യക്തത ഇല്ലന്ന് ഉള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. എന്നാൽ എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയരംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടനൊപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പോരേണ്ടി വന്നു. എനിക്ക്പകരം മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ.
പക്ഷെ അദ്ദേഹത്തെ എനിക്ക് അടുത്തറിയില്ല. എങ്കിലും ഒരുപാട് ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എല്ലാം കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. അതുപോലെ ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല എന്നും ശാലു മേനോൻ പറയുന്നു.

കഴിഞ്ഞ ദിവസം നടി ഗീത വിജയനും ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു, ഗീത വിജയൻറെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ഈ ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ ഒരു സമയത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. സിനിമക്ക് പുറത്തും അവർ ആ സൗഹൃദം സൂക്ഷിച്ചവരാണ്. അതുകൊണ്ട് ഇത് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കാനോ എന്ന് എനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു.
അദ്ദേഹം ഇങ്ങനെ ഒക്കെ ചെയ്യുമോ എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും ഒരു സേഫ് സോണില്‍ നില്‍ക്കാനല്ല ഇങ്ങനെ പറയുന്നത്. എനിക്ക് അറിയില്ല അതാണ്…. ദിലീപ് ഇപ്പോൾ ആരോപണ വിധേയന് മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ആ കുട്ടിയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല എന്നും ഗീത വിജയൻ പറയുന്നു.
Leave a Reply