
എന്റെ മനസ് വേദനപ്പിച്ചതിന്റെ ഫലം അനുഭവിച്ചു ! എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു ! ഞാൻ ശപിച്ചില്ലെങ്കിലും അത് സംഭവിച്ചു ! ഷംന കാസിം പറയുന്നു !
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഷംന കാസിം. അഭിനേത്രി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു നർത്തകികൂടിയാണ്. മലയാളത്തിലുപരി മറ്റു ഭാഷകളിലാണ് ഷംന കൂടുതൽ തിളങ്ങിയതും കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തതും. എന്നാൽ മലയാള സിനിമ രംഗത്ത് തനിക്ക് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു. അത്തരത്തിൽ ഒരനുഭവമാണ് ഷംന തുറന്ന് പറയുന്നത്.
2009 ൽ ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു ‘മോസ് ആൻഡ് ക്യാറ്റ്’. ഫാസിൽ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. അതിൽ നായികയായി എത്തിയത്, ടെലിവിഷൻ അവതാരകയായ അശ്വതി അശോകൻ ആയിരുന്നു. എന്നാൽ അതിലെ ആ നായികാ വേഷം ആദ്യം തനിക്കാണ് നൽകിയിരുന്നത് എന്ന് പറയുകയാണ് ഷംന. ആ അവസരം തന്നെ തേടി എത്തിയപ്പോൾ താൻ ഒരുപാട് സന്തോഷിച്ചിരുന്നു. കാരണം ഫാസിൽ സാറിന്റെ സംവിധാനം, നായകനായി ദിലീപ് ഏട്ടൻ, ഞാൻ അദ്ദേഹത്തിന്റെ നായികയായി എത്തണം എന്ന് ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് ആ അവസരം എന്നെ തേടി എത്തുന്നത്.
അതോടെ ഞാൻ വളരെ സന്തോഷവതിയായി. പക്ഷെ എന്റെ ആ സന്തോഷത്തിന് അതികം ആയുസ് ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്റെ രണ്ടു ദിസവം മുമ്പാണ് നായികയായി എന്നെ ആ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് ഞാൻ അറിയുന്നത്. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. കാരണം ഞാൻ ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു അത്, ഈ ചിത്രത്തിന് വേണ്ടി മറ്റൊരുപാട് അവസരങ്ങൾ ഞാൻ വേണ്ടെന്ന് വെച്ചിരുന്നു.

ആ സമയത്ത് ഞാൻ മറ്റു ഭാഷകളിൽ സജീവമാകുന്ന സമയം കൂടിയായിരുന്നു. തമിഴിൽ ചിമ്പുവിന്റെ സെക്കൻഡ് ഹീറോയിൽ ആയിട്ട് എന്നെ വിളിച്ചിരുന്നു പക്ഷെ ഈ ചിത്രത്തിന് വേണ്ടി ഞാനത് വേണ്ട എന്ന് വെച്ചിരുന്നു. കൂടാതെ ഫാസിൽ സാർ ആദ്യമേ പറഞ്ഞിരുന്നു ഇനി സ്റ്റേജ് ഷോകളൊന്നും ചെയ്യണ്ട, സിനിമ കഴിഞ്ഞിട്ട് ചെയ്താൽ മതിയെന്ന്, അതുകൊണ്ട് ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകളും താൻ ഒഴിവാക്കിയെന്നും ഷംന പറയുന്നു.
രണ്ടു ദിവസം മുമ്പാണ് ഫാസിൽ സാർ എന്നെ വിളിച്ച് പറയുന്നത് നിന്നെ ആ സിനിമയിൽ നിന്നും മാറ്റിയെന്ന്, എനിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു, ഞാൻ ഒക്കെ സാർ എന്ന് മാത്രമാണ് അപ്പോൾ പറഞ്ഞത്. ദിലീപ് ഏട്ടൻ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് വിളിച്ചു പറഞ്ഞു ഷംന എന്നെ ശപിക്കരുത് എന്ന്, ഞാൻ പറഞ്ഞു ഞാൻ അങ്ങനെയൊന്നും ചെയ്യില്ല, എന്ന് പക്ഷെ എന്റെ മനസ് വേദനിപ്പിച്ചതിന്റെ എന്തെങ്കിലും റിസൾട്ട് ആ സിനിമക്ക് ലഭിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, അതുപോലെ തന്നെ ആ സിനിമക്ക് ശാപം കിട്ടിയിരുന്നു, അത് പക്ഷെ ഞാൻ ശപിച്ചിട്ടല്ല എന്നും ആ കാര്യം ഫാസിൽ സാറിനും അറിയാമായിരുന്നു എന്നും താരം പറയുന്നു.
Leave a Reply