
ആ ടെക്നിക്ക് അറിയാത്തതുകൊണ്ട് ഞങ്ങള്‍ അവിടെ ചെന്നിരുന്നതാണ് ! ഇത് വളരെ മനപൂര്‍വം വിദ്വേഷം ഉണ്ടാക്കാനായി പുറത്തുനിന്ന് ചെയ്യുന്നതാണ് ! ശ്രീനിധിയുടെ വിഷയത്തെ കുറിച്ച് ശങ്കര്‍ രാമകൃഷ്ണന് പറയുന്നു !
മലയാളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു വിഷയമായായിരുന്നു റോക്കി ഭായ്, ഏവരുടെയും പ്രിയങ്കരനായ യാഷും നായിക ശ്രീനിധി ഷെട്ടിയും കേരളത്തിൽ എത്തിയത്. എന്നാൽ അതിലും ശ്രദ്ധ നേടിയ മറ്റൊരു വിഷയം അവിടെ നടന്നതും ഏറെ ഹസാർഥ നേടിയിരുന്നു. കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന് വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ അവഗണിച്ച നിര്‍മാതാവ് സുപ്രിയ മോനോനെതിരെയും ശങ്കര രാമകൃഷ്ണന് നേരെയും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ആയ സുപ്രിയ വേദിയിലേക്ക് കയറി നടന് യഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. എന്നാൽ സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
ഇതിനെ തുടർന്ന് സുപ്രിയക്ക് എതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. കൂടാതെ ഇത് വലിയ വിവാദമായി മാറുകയും, ഇത് കേരളത്തിന് തന്നെ കടുത്ത അപമാനമായി പലരും കണക്കാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ല്‍ വിശദീകരണം നല്‍കുകയാണ് ശങ്കര്‍ രാമകൃഷ്ണന്. ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് അന്നത്തെ സംഭവത്തെ കുറിച്ച് ശങ്കര്‍ രാമകൃഷ്ണന് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ വീട്ടില്‍ അമ്മയെ സഹായിക്കാന്‍ വരുന്ന ഒരു ആളുണ്ട്. അമ്മയുടെ ശാരീരിക ബുദ്ധിമുട്ട് കാരണം.

അങ്ങനെ ഒരു ദിവസം അവര്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, സാറേ എന്നാലും അത് ഭയങ്കര മോശമായിപ്പോയിട്ടോ, നിങ്ങള്‍ ആ നടിക്ക് കൈ കൊടുത്തില്ല അല്ലേ, ഇതൊക്കെ താരമൂല്യം നോക്കിയിട്ടുള്ള പരിപാടിയാണല്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ ഇത് എവിടെ നിന്ന് കണ്ടെന്ന് ഞാൻ ചോദിച്ചു. ഈ പ്രായമായ സ്ത്രീ ഇരുന്നിട്ട് ഓണ്‍ലൈന്‍ നോക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തിലോ ഒരു പ്രത്യേക ജാതിയിലോ ഒക്കെയുള്ള ആള്‍ക്കാരാണെങ്കില്‍ നമുക്ക് വേറെ എന്തെങ്കിലും പറയാമായിരുന്നു. പക്ഷേ ഇത് അതൊന്നുമല്ല. ഇത് വളരെ മലീഷ്യസ് (വിദ്വേഷം) ആയിട്ട്.
ഇതിൽ ഒന്നാമത്തെ കാര്യം മാരിയറ്റില്‍ വെച്ച് നടന്ന പ്രസ് മീറ്റിന് മുന്‍പ് ശ്രീനിധി അവിടെ വരികയും ശ്രീനിധിയും സുപ്രിയയും തമ്മില്‍ ഫോട്ടോഷൂട്ട് നടക്കുകയും അവിടെ ഏതാണ്ട് ഒരു മുപ്പതുമിനുട്ടോളം ഇവരുമായി സംസാരിക്കുകയും ചെയ്തിട്ടാണ് നമ്മള് ഈ വേദിയില്‍ കയറുന്നത്. അത്രയും നേരം നിന്ന് കണ്ട ഒരാളെ മീഡിയയ്ക്ക് മുന്പില് വെച്ച് പുതുതായി പരിചയപ്പെടുന്ന ടെക്നിക്ക് അറിയാത്തതുകൊണ്ട് ഞങ്ങള്‍ അവിടെ ചെന്നിരുന്നതാണ്. ഇത് വളരെ മനപൂര്‍വം വിദ്വേഷം ഉണ്ടാക്കാനായി പുറത്തുനിന്ന് ചെയ്യുന്നതാണ്. ഇത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞില്ല. എടോ തെറിയാണെടോ എന്ന് സുപ്രിയ പറഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുള്ള കോഫി ഷോപ്പില്‍ കയറിയിരുന്ന് കാപ്പി കുടിച്ച് തീര്‍ന്നില്ല. അതിന് മുന്‍പ് തന്നെ സംഗതി വന്നുതുടങ്ങി, എന്നും ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു.
Leave a Reply