
അത് തന്റെ മകന്റെ കുഞ്ഞ് ആണെന്ന് പുറത്തറിയിക്കാതിരിക്കാൻ സ്വന്തം മകനാക്കി ! അബ്രാം ആര്യൻ ഖാന്റെ മകൻ ! ഒടുവിൽ തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ
ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരമാണ് നടൻ ഷാരൂഖ് ഖാൻ. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഏവരും ഏറെ സ്നേഹിക്കുന്നു, അദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തത് ആര്യൻ ഖാൻ, രണ്ടാമത്തെ മകൾ സുഹാന ഖാൻ, ഏറ്റവും ഇളയത് അബ്രാം ഖാൻ. അദ്ദേഹം എത്ര തിരക്കാണെങ്കിലും കുടുംബവും ഒത്ത് സമയം ചിലവിടാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ സുഹാനയും സിനിമ ലോകത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സോയ അക്തറിന്റെ ആർക്കീസ് എന്ന പ്രൊജക്ടിലൂടെയാണ് സുഹാന സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.
എന്നാൽ മകൻ ആര്യൻഖാന് സിനിമയോട് താല്പര്യം ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയുടെ പിണനയിൽ വർക്ക് ചെയ്യാൻ താരപുത്രന് താല്പര്യമുണ്ട്, ഇവരുടെ ഇളയ മകൻ അബ്രാം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് ഷാരൂഖും ഗൗരിയും ഇളയ മകനെ സ്വീകരിച്ചത്. എന്നാൽ അബ്രാമിന്റെ ജനനവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ ഗോസിപ്പുകൾ വളരെ സജീവമായിരുന്നു. . ആര്യൻ ഖാന് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് അബ്രാമെന്നും ഇത് മൂടിവെക്കാൻ വേണ്ടി തങ്ങൾ വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചെന്ന് ഷാരൂഖും ഗൗരിയും കള്ളം പറയുകയായിരുന്നെന്നായിരുന്നു അഭ്യൂഹങ്ങൾ.

ആര്യൻ ഖാന്റെ ഒരു റൊമേനിയക്കാരിയായ കാമുകിയിൽ ആര്യൻഖാന് ജനിച്ച കുട്ടിയാണ് അബ്രാം എന്നും ഇത് പുറം ലോകം അറിയാതിരിക്കാൻ ഷാരൂഖ് തന്റെ സ്വന്തം മകനായി വളർത്തുക ആയിരുന്നു എന്നുമാണ് കഥകൾ പറന്നത്, വാർത്തകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയപ്പോൾ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ഷാരൂഖ ഖാൻ തന്നെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘നാല് വർഷം മുമ്പ് എന്റെ പ്രിയങ്കരിയായ ഭാര്യ ഗൗരി ഖാനും ഞാനും കൂടി മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്ന് തീരുമാനിച്ചു.
ഞങ്ങളുടെ മൂത്ത മകന്റെ കുഞ്ഞാണ് അവനെന്ന് പ്രചരണമുണ്ടായി. അവനന്ന് 15 വയസ്സായിരുന്നു. അതിനു പുറമെ ഒരു വ്യാജ വീഡിയോയും വന്നു’ഇത് ശെരിക്കും ഞങ്ങളുടെ കുടുംബത്തെ ആകെ അസ്വസ്ഥനാക്കി എന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ അവന് പ്രായം 19 ആയി ഇപ്പോഴും അവനോട് നിങ്ങൾ ഹലോ എന്ന് പറഞ്ഞാൽ അവൻ തിരിഞ്ഞു നിന്ന് പറയുക, പക്ഷെ ബ്രോ എനിക്ക് യൂറോപ്യൻ ലൈസൻസ് ഇല്ലല്ലോ എന്നാണ്, എന്നും ഷാരൂഖ് പറയുന്നു.
Leave a Reply