ഉണ്ണി മുകുന്ദനെ ഇപ്പോൾ അയ്യപ്പനായിട്ടാണ് തോന്നുന്നത്, അദ്ദേഹത്തെ കണ്ട നിമിഷം ഞാൻ തൊഴുതു പോയി ! തന്റെ അനുഭവം തുറന്ന് പറഞ്ഞ് തമിഴ് നടൻ എം ശശി കുമാർ !

മാളികപ്പുറം എന്ന സിനിമ ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിൽ വളരെ വലിയ വിജയമായി മാറിയ സിനിമയായിരുന്നു, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തമിഴ് സിനിമ ഗരുഡണിൽ തമിഴിലെ പ്രശസ്ത നടൻ എം ശശി കുമാറും അഭിനയിക്കുന്നുണ്ട്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ മാദ്ധ്യമം ഗരുഡൻ ടീമുമായി നടത്തിയ അഭിമുഖത്തിൽ എം ശശികുമാർ ഉണ്ണിമുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഉണ്ണിയുമായി ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന സിനിമ ഞാൻ കണ്ടിരുന്നു, അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷനായിരുന്നു. അധികം നടന്മാർക്ക് അത് ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറം സിനിമയും അതിൽ ഉണ്ണിയുടെ കഥാപാത്രവും എന്നെ വളരെ ആകർഷിച്ചു, അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു . തൊഴുത് നിന്നു , വളരെ നന്നായി ചെയ്തു . അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷൻ . അധികം നടന്മാർക്ക് അത് ചെയ്യാനാകില്ല . ചെയ്യുകയുമില്ല . അയ്യപ്പനായി പോസിറ്റീവായി വന്ന നടനാണ് ഗരുഡനിൽ കരുണയായി എത്തുന്നത്.

ഗരുഡനിലെ ഈ കഥാപാത്രം ഉണ്ണി മുകുന്ദനാണ് ചെയ്യുന്നതെന്നറിഞ്ഞ് ഞാൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു , കാരണം മാളികപ്പുറം ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണത് . അങ്ങനെയുള്ളപ്പോൾ കരുണ എന്ന ഒരു ക്യാരക്ടർ ഉണ്ണി ചെയ്യുമോയെന്നായിരുന്നു സംശയം.  എന്നാൽ മാളികപ്പുറത്തിൽ ചെയ്തതു പോലെ വളരെ മനോഹരമായി തന്നെ ഗരുഡനിലും ചെയ്തു.

മുമ്പൊരിക്കൽ നടൻ ജയറാം ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു, സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി എന്നായിരുന്നു,  അദ്ദേഹത്തിന്റെ വാക്കുകൾ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *