
‘എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല’ എന്റെ ശരീരമാണ് എന്റെ ആയുധം ! നടി ഫറ ഷിബിലയുടെ വാക്കുകൾ കയ്യടിനേടുന്നു !!!
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ഷിബില, അവതാരകയായി നമ്മൾ വളരെ ഏറെ ഇഷ്ടപെട്ട താരം വളരെ പെട്ടന്ന് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഷിബ്‌ല തുടക്കം മുതൽ തന്റെ നിലപാടുകൾ വ്യക്തമായി തുറന്ന് പറയുന്ന ആളാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഫറ. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് അടക്കമുള്ള അതിക്രമങ്ങള്‍ക്കെതിരെ താരം രംഗത്ത് വരികയും നിരവധിപേർ ഷിബിലയെ പ്രശംസിച്ച് രംഗത്ത് വരികയും അഭിനന്ദനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഫറയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ഈയ്യടുത്ത് വൈറലായിരുന്നു.
ഇപ്പോഴിതാ വീണ്ടും ഏവരെയും ഞെട്ടിച്ചുകൊണ്ട് തനറെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ഷിബില കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്. എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല, എന്റെ ശരീരമാണ് എന്റെ ആയുധം, എന്റെ അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.
എന്റെ ശരീരത്തിന് വിലയിടാൻ വരരുത്.. അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസിന്റെ ഈ വാചകങ്ങളും ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നു. 85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി ഷിബില ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയാണ്.

ഷിബിലയുടെ ഓരോ പ്രതികാരങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട് പലപ്പോഴും പല രീതിയിലുള്ള ബോഡി ഷെയ്മിംഗിനെതിരെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ഫറ. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ ഇതിന്റെ തെളിവാണ്. ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകള്‍ നിസംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നാണ് ഫറ പറയുന്നത്.
നമ്മൾ ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം അത് നമ്മുടെ സ്വാതന്ത്ര്യമാണ്. മഞ്ജു ചേച്ചിയുടെ ചിത്രങ്ങളും ഇത് തന്നെയാണ് പറയുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. നടി സ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും എനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ്. മറ്റൊരു കാര്യം കൂടി പറയട്ടെ, നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ ഇയ്യപ്പന്‍ ഈയ്യടുത്ത് പറഞ്ഞത് എനിക്ക് ഇഷ്ടമായി എന്നും ഫറ പറയുന്നു.
ഓരോ ഫോട്ടോ ഷൂട്ടുകളും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പണ്ടൊക്കെ സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗുകള്‍ കാരണമായിരുന്നു അത്. എന്നെ അവതരിപ്പിക്കാന്‍ പോലും ആത്മവിശ്വാസമുണ്ടായിരുന്നില്ല.പക്ഷെ ഞാൻ എന്നിൽ വിശ്വസിക്കുന്നു എന്നും ഷിബില പറയുന്നു.
Leave a Reply