
അങ്ങനെ അല്ലാത്തവർ ആ ജീവിതം ഇട്ടെറിഞ്ഞ് പോകുക തന്നെ വേണം ! ആ ധൈര്യം പെൺകുട്ടികൾക്ക് ഉണ്ടാകണം ! ശിൽപ ബാല പറയുന്നു !
നടിയും അവതാരകയും യുട്യുബറും അങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്ന ആളാണ് ശിൽപ്പ ബാല. ഓർക്കുക വല്ലപ്പോഴും, ആഗതൻ, കെമസ്റ്ററി തുടങ്ങിയ ചിത്രങ്ങൾ ശിൽപയുടെ ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. ഇപ്പോഴിതാ പുതിയതായി താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശിൽപയുടെ വാക്കുകൾ ഇങ്ങനെ. എന്റെ കല്യാണത്തിന് എന്റെ സുഹൃത്തുക്കൾ ഒക്കെ കരഞ്ഞ് വിഷമിക്കുന്നത് കണ്ടപ്പോൾ ഞാൻ ചിന്തിച്ചു ഇവർ എന്തിനാണ് ഇങ്ങനെ കരയുന്നത്. ഇനി ഇവളെ കിട്ടില്ല, വേണ്ട സമയത്ത് സംസാരിക്കാൻ പറ്റില്ല’ എന്നതൊക്കെയായിരുന്നു അവരുടെ സങ്കടത്തിന് കാരണം.
പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ല. നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അവസാനം എന്നതല്ല വിവാഹം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ കാര്യത്തിൽ സത്യത്തിൽ കല്യാണത്തിന് മുൻപത്തേക്കാളേറെ ഞാനിപ്പോൾ എൻ്റെ സുഹൃത്തുക്കളെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വിവാഹ ശേഷമാണ്. കല്യാണത്തിന് ശേഷവും ഞാൻ എൻ്റേതായ സമയം കണ്ടെത്തുന്നുണ്ട്. ഒരുപക്ഷെ നേരാത്തതിനെക്കാൾ കൂടുതൽ.
തീർച്ചയായും അതൊക്കെ ചെയ്യാൻ നമുക്ക് വീട്ടുകാരുടെ പിന്തുണ വളരെ അത്യാവിഷമാണ്. അവരുടെ ഒപ്പം നിന്നുകൊണ്ട് നമുക്ക് ഇതെല്ലാം ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള മനസ് അവരും കാണിക്കണം. നാളെ എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ. മറിച്ചാണ് ചിന്തിക്കേണ്ടി വരുന്നതെങ്കിൽ നിങ്ങൾ വലിയൊരു അബദ്ധം കാണിച്ചെന്നേ പറയാൻ പറ്റു.

വിവാഹത്തിന് മുമ്പ് നമ്മൾ ഉണ്ടായിരുന്നത് പോലെ തന്നെ ജീവിതത്തിൽ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുകയാണ് എങ്കിൽ അവർക്ക് മാത്രമാണ് കല്യാണത്തിന് ശേഷമുള്ള ജീവിതവും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നത്. അങ്ങനെ അല്ലാത്തവർ ആ ജീവിതം ഇട്ടെറിഞ്ഞ് പോകുക തന്നെ വേണം. അതിന് അവർ കാണിക്കുന്നതാണ് ധൈര്യം. ആ ധൈര്യം പെൺകുട്ടികൾക്ക് ഉണ്ടാകണം. സർവ്വം സഹയായി നമ്മൾ ജീവിതം നരകതുല്യ ആകണം എന്നില്ല. എല്ലാ സ്ത്രീകളും ഏതെങ്കിലും തൊഴിലുകൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കണം..
എൻ്റെ ഭർത്താവുമായുള്ള ബോണ്ട് ഓരോ വർഷവും മെച്ചപ്പെട്ട് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് അങ്ങനെ ആവുക തന്നെ വേണം. മറിച്ചാണെങ്കിൽ അത് വഷളാകും എന്നും ശില്പ പറയുന്നു. ഭാവനയുടെ സുഹൃത്ത് ഗ്യാങിലെ പ്രധാന ആളാണ് ശിൽപ. അവൾ ഞങ്ങളുടെ രാജകുമാരിയാണ് എന്നാണ് ശില്പ പറയുന്നത്, കൂട്ടത്തിലെ ഏറ്റവും ബുദ്ധി കുറവുള്ള മണ്ടത്തരങ്ങൾ മാത്രം പറയുന്നത് സയനോര ആണെന്നും ശിൽപ പറയുന്നു.
Leave a Reply