
അവരുടെ അപ്പന്റെ പ്രായത്തിലുള്ളവർ പ്രൊഡക്ഷനിൽ പാത്രം കഴുകുന്നുണ്ട് ! ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണ് തന്നെയാണ് ! ആൺപെൺ വ്യത്യാസം വെച്ചല്ല പ്രതിഫലം നൽകുന്നത് ! ഷൈൻ ടോം ചാക്കോ !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ, അദ്ദേഹത്തിന്റേതായി നിരവധി സിനിമകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നതും റിലീസ് ചെയ്യാൻ പോകുന്നതും, ഇപ്പോഴിതാ ഇന്ത്യൻ എക്സ്പ്രസ്സുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്ത്രീ സംവിധായകർ വന്നാൽ സ്ത്രീകളുടെ പ്രശ്നം തീരില്ല എന്ന് മുമ്പൊരിക്കൽ പറഞ്ഞതിനെക്കുറിച്ച് വീശദീകരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.
വാക്കുകൾ ഇങ്ങനെ, ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ്, ഏതൊരു പെൺസുഹൃത്തിനോട് ചോദിച്ചാലും അവരുടെ ഏറ്റവും വലിയ ശത്രു മറ്റൊരു പെൺസുഹൃത്തായിരിക്കും. അവർക്ക് ഏറ്റവും കൂടുതലുള്ളത് ആൺ സുഹൃത്തുക്കളാണ്. പിന്നെ വേതന തുല്യത എന്നൊക്കെ പറഞ്ഞ് വെറുതെ ഓരോ ചോദ്യങ്ങളുമായി വരും. ശമ്പളം കിട്ടാത്ത എത്ര ആൺസുഹൃത്തുക്കളുണ്ട്. നിത്യ മേനോനാണെങ്കിലും പാർവതിയാണെങ്കിലും അവരുടെത്ര പ്രതിഫലം കിട്ടാത്ത എത്ര നടന്മാരുണ്ട്. അവരുടെ അപ്പന്റെ പ്രായത്തിലുള്ളവർ പ്രൊഡക്ഷനിൽ പാത്രം കഴുകുന്നുണ്ട്. വണ്ടി ഓടിക്കുന്നുണ്ട്. ഒരു ദിവസം വർക്ക് ചെയ്താൽ ഒരു തൊഴിലാളിക്ക് കിട്ടുന്ന തുക രണ്ടായിരം രൂപ പോലും ആയിട്ടില്ല. ഇന്ന് വരുന്ന ആൾക്കാർക്ക് നടനാണെങ്കിലും നടിയാണെങ്കിലും എത്ര കാശാണ് കിട്ടുന്നത്.

ഒരു ജോലി സ്ഥലങ്ങളിലും ആൺ പെൺ വ്യത്യാസം നോക്കിയല്ല പ്രതിഫലം തീരുമാനിക്കുന്നത്. അവരുടെ ഡിമാന്റ് വെച്ചാണ്. നയൻതാരയുടെ അത്ര ശമ്പളം കിട്ടാത്ത നടൻമാരുണ്ടെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് പലരും ആക്ഷേപിക്കുന്നതിനെക്കുറിച്ചും ഷൈൻ സംസാരിച്ചു. കഞ്ചാവ് ഉപയോഗിച്ചതിന് അല്ല എന്നെ പിടിച്ചത്. കൊക്കെയ്നാണ്. അത് പോലും മനസിലായിട്ടില്ല. ആൾക്കാർ എന്തായാലും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കും
അതുപോലെ ഈ ലഹരി ഉപയോഗിക്കാത്ത ആൾ നല്ലയാൾ ആവുന്നില്ല. ലഹരി ഉപയോഗിക്കുന്നയാൾ മോശമാവുന്നില്ല. കഞ്ചാവൊക്കെ ദൈവം സൃഷ്ടിച്ചതാണ്. ദൈവത്തെ അറസ്റ്റ് ചെയ്യുമോ. ഞാനെന്റെ പോക്കറ്റിൽ വളർത്തിയതല്ല. ഭൂമിയിലുള്ളതാണ്. ഇതൊന്നും ഉപയോഗിക്കുന്നത് നല്ലതാണെന്നല്ല പറയുന്നത്. ഓരോ പ്രൊഫഷനും അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ പട്ടാളക്കാർക്ക് ശൈത്യ കാലങ്ങളിൽ ഇത് കൊടുത്തിരുന്നു, അതുപോലെ ഈ ഖനികളിൽ ജോലി ചെയ്യുന്നവർക്ക് ലഹരി കൊടുക്കുന്നുണ്ട്, അവർ കൂടുതൽ നന്നായി പണി എടുക്കാൻ. അതുപോലെ ആക്ടേർസിന് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. അവന്റെ പിന്നാലെ നടന്ന് അവനെന്താണ് വലിക്കുന്നത്, കുടിക്കുന്നത് എന്നൊക്കെ പറയുന്നവർക്ക് ഒരു പണിയുമില്ലെന്നും ഷെെൻ ടോം പറയുന്നു.
Leave a Reply